Navjot Khosa | ഡോ. നവജ്യോത് ഖോസ പുതിയ ലേബര്‍ കമീഷനറായി ചുമതലയേറ്റു


തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം ജില്ലാ കലക്ടറായിരുന്ന ഡോ. നവജ്യോത് ഖോസ പുതിയ ലേബര്‍ കമീഷനറായി ചുമതലയേറ്റു. സംസ്ഥാന സര്‍കാരിന്റെ മികച്ച കലക്ടര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തൃശൂര്‍ അസിസ്റ്റന്റ് കലക്ടറായി സര്‍വീസില്‍ പ്രവേശിച്ച നവജ്യോത് ഖോസ തലശേരി സബ്കലക്ടര്‍, ഫുഡ് സേഫ്റ്റി കമീഷനര്‍, മെഡികല്‍ സര്‍വീസസ് എം ഡി, നാഷനല്‍ ആയുഷ്മിഷന്‍ എം ഡി എന്നീ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്.   

തിരുവനന്തപുരം കലക്ടറായിരിക്കേയുള്ള മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി ഭൂഗര്‍ഭ ജല സംരക്ഷണത്തിനുള്ള കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നാഷനല്‍ വാടര്‍ അവാര്‍ഡും കുട്ടികളിലെ ഡ്രഗ് ഡി അഡിക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാഷനല്‍ കമീഷന്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ് പ്രൊടക്ഷന്‍ തിരഞ്ഞെടുത്ത ഇന്‍ഡ്യയിലെ മികച്ച 20 ജില്ലകളിലൊന്നെന്ന ബഹുമതിയും തിരുവനന്തപുരത്തെ തേടിയെത്തി. 

News,Kerala,State,Thiruvananthapuram,Top-Headlines,District Collector, Dr Navjot Khosa is new Labour Commissioner


പഞ്ചാബ് സ്വദേശിയായ നവജ്യോത് ഖോസ 2012 ബാച് കേരള കേഡര്‍ ഉദ്യോഗസ്ഥയാണ്. അമൃത്സര്‍ ഗവ. ഡെന്റല്‍ കോളജില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. ഭര്‍ത്താവ് ഡോ. ലാല്‍ജീത് സിങ് ബ്രാഡ്. മൂന്ന് വയസുകാരിയായ അനാഹത് മകളാണ്.

Keywords: News,Kerala,State,Thiruvananthapuram,Top-Headlines,District Collector, Dr Navjot Khosa is new Labour Commissioner

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?