Narrow Escape | ഗൂഗിള്‍ മാപ് ചതിച്ചു: വഴി തെറ്റി എത്തിയ കാര്‍ ഒഴുക്കില്‍പെട്ടു; തോട്ടിലേക്ക് പതിച്ച വാഹനത്തില്‍നിന്ന് 6 മാസം പ്രായമുള്ള കുഞ്ഞടക്കമുള്ള നാലംഗ കുടുംബത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി


കോട്ടയം: (www.kvartha.com) തോട്ടിലേക്ക് പതിച്ച വാഹനത്തില്‍നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞടക്കമുള്ള നാലംഗ കുടുംബത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി നാട്ടുകാര്‍. വ്യാഴാഴ്ച രാത്രി 11ന് തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ. സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരന്‍ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് രക്ഷപ്പെട്ടത്. 

ഗൂഗിള്‍ മാപ് നോക്കി വന്നതോടെ വഴി തെറ്റി എത്തിയ കാര്‍ ഒഴുക്കില്‍പെടുകയായിരുന്നെന്നാണ് വിവരം. രാത്രി വൈകി എറണാകുളത്തുനിന്ന് യാത്ര തിരിച്ച കുടുംബം ഗൂഗിള്‍ മാപിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ തിരുവാതുക്കല്‍ നിന്ന് വഴിതെറ്റിയാണ് പാറേച്ചാലില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. 

തിരുവാതുക്കല്‍നാട്ടകം സിമിന്റുകവല ബൈപാസിലൂടെ പാറേച്ചാല്‍ ബോടുജെട്ടിയുടെ ഭാഗത്തേക്കാണ് കാര്‍ നീങ്ങിയത്. ഈ ഭാഗത്ത് റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ റോഡില്‍ ഉള്‍പെടെ കുത്തൊഴുക്കായിരുന്നു. പാറേച്ചാല്‍ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോള്‍ കൈത്തോട്ടിലേക്ക് പതിച്ച കാര്‍ ഒഴുക്കില്‍ മുന്നോട്ട് നീങ്ങി. 

News,Kerala,State,Kottayam,Accident,Local-News, Kottayam: Narrow escape for family as car falls into canal


ഇതിനിടെ യാത്രക്കാര്‍ നിലവിളിക്കുകയും വശങ്ങളിലെ ചില്ലില്‍ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. പരിസരവാസികളായ സത്യന്‍, വിഷ്ണു എന്നിവര്‍ കാറിനൊപ്പം കരയിലൂടെ ഓടി കാറിന് സമീപം എത്തിയപ്പോള്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. 

കാര്‍ 300 മീറ്റര്‍ ഒഴുകിനീങ്ങി. കാര്‍ കരയിലേക്ക് തള്ളിനീക്കാന്‍ ശ്രമിക്കുന്നതിനിടെ മുന്‍ഭാഗം ചെളിയില്‍ തറഞ്ഞു. ഇതോടെ നാട്ടുകാര്‍ കയറിട്ടു കാര്‍ സമീപത്തെ വൈദ്യുതത്തൂണില്‍ ബന്ധിച്ചു. വാതില്‍ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്ത് എത്തിച്ചു. യാത്രക്കാരെ സമീപത്തെ വീട്ടിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. പരുക്കുകളൊന്നും ഇല്ലാത്തതിനാല്‍ രാത്രി തന്നെ ബന്ധുക്കളോടൊപ്പം മടങ്ങി.

Keywords: News,Kerala,State,Kottayam,Accident,Local-News, Kottayam: Narrow escape for family as car falls into canal 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?