Medals | രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള ബഹുമതി നേടി ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിലെ ഓഫീസർ കെഎ മനോജ്‌ കുമാർ; രണ്ടാം തവണയും പ്രധാനമന്ത്രിയുടെ ധീരതയ്ക്കുള്ള അവാർഡ് നേടി സിആർപിഎഫ് അസി. കമാൻഡർ എബിൻ തോമസ്; കാസർകോടിന് അഭിമാനം

കാസർകോട്: (www.kasargodvartha.com) കാസർകോട് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിലെ വിജിലൻസ് ആൻഡ് ഇന്റലിജൻസ് വിഭാഗത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെഎ മനോജ്‌ കുമാർ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള ബഹുമതിയും പ്രധാനമന്ത്രിയുടെ ധീരതയ്ക്കുള്ള അവാർഡ് തുടർചയായി രണ്ടാം തവണയും നേടി സിആർപിഎഫ് അസി. കമാൻഡർ എബിൻ തോമസും കാസർകോടിന് അഭിമാനമായി.
                               
Independence Day Medals announced, Kerala, Kasaragod, News, Top-Headlines, Independence Day, Police, Award, Medal, K.A. Manoj Kumar, Ebin Thomas.


                        

കെഎ മനോജ്‌ കുമാർ

കേരളത്തിൽ നിന്നും മനോജ് കുമാറിനെ മാത്രമാണ് ബഹുമതിക്കായി തെരഞ്ഞെടുത്തത്. ചെറുവത്തൂർ അച്ചാംതുരുത്തി സ്വദേശിയാണ് 53 കാരനായ ഇദ്ദേഹം. 2011 ൽ കുറ്റിക്കോൽ ഫയർ സ്റ്റേഷൻ നിലവിൽ വന്നത് മുതൽ അവിടെ സേവനം നടത്തിവരുന്ന മനോജ്‌ കുമാർ നാല് വർഷമായി വിജിലൻസ് വിഭാഗത്തിലാണുള്ളത്. 1998 ൽ ചങ്ങാനാശേരിയിൽ ഫയർമാൻ ആയി സർവീസിൽ കയറിയ ഇദ്ദേഹം കാഞ്ഞിരപ്പള്ളി, ഉപ്പള, കാസർകോട് സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. 2014 ൽ മുഖ്യമന്ത്രിയുടെ മെഡലും 2016 ൽ സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ ബഹുമതിയും ലഭിച്ചിട്ടുണ്ട്.

റിടയേർഡ് അധ്യാപകൻ കെ വി കൃഷ്ണൻ - പരേതയായ ചിരുത കുഞ്ഞി ദമ്പതികളുടെ മകനാണ്.

ഭാര്യ: കെവി ബിന്ദുമോൾ തുരുത്തി എഫ് എച് സി യിൽ നഴ്സിങ് ഓഫീസർ ആണ്.

വിദ്യാർഥികളായ ഋഷികേഷ് മനോജ്‌, ഷാരോൺ മനോജ്‌ എന്നിവർ മക്കളാണ്.

എബിൻ തോമസ്

കൊന്നക്കാട് പാമതട്ടിലെ പൂക്കളം തോമസ് - വത്സമ്മ ദമ്പതികളുടെ മകനാണ് എബിൻ തോമസ്. ശ്രീനഗറിലെ രംഗ്രേത്തിൽ 2018 നവംബറിൽ ഹിസ്ബുൽ മുജാഹിദിൻ്റെ പ്രമുഖ കശ്മീർ കമാൻഡറെ വധിച്ച ഓപറേഷനാണ് എബിൻ തോമസിന് മെഡൽ ലഭിച്ചത്. 2018 മുതൽ ശ്രീനഗറിൽ റേൻജ് കമാൻഡറായി സേവനമനുഷ്ഠിക്കുന്ന എബി തോമസിന് 2019ലും പ്രധാനമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീം 2018 - 2022 കാലയളവിൽ ഏകദേശം 13 ഓളം തീവ്രവാദികളെ വധിച്ചിട്ടുണ്ട്. വായാട്ടുപറമ്പ് സ്വദേശി ഷാന്റി ജോസഫ് ആണ് ഭാര്യ. മക്കൾ: ഐവിൻ, ഐഡ, ഐസ.

ഇൻഡ്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മലയോരത്തിന് തന്നെ അഭിമാനമായ എബിൻ തോമസിനുള്ള ആദരവിന്റെ ഭാഗമായി ബളാൽ പഞ്ചായത് ഭരണസമിതി അംഗങ്ങൾ ഞായറാഴ്ച വൈകീട്ട് പാമതട്ടിലെ വീട്ടിലെത്തി മാതാപിതാകൾക്ക് പൂച്ചെണ്ട് നൽകി. സന്തോഷകരമായ ധന്യമുഹൂർത്തത്തിൽ പ്രസിഡന്റ് രാജു കട്ടക്കയം പൂച്ചെണ്ട് കൈമാറി. വികസനകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അലക്സ് നെടിയകാല, ആസൂത്രണസമിതി ഉപാധ്യക്ഷൻ ആൻഡ്രൂസ് വട്ടക്കുന്നേൽ, ജെയിൻ തോമസ്, മോഹനൻ പുല്ലൊടി എന്നിവരും സംബന്ധിച്ചു.
                  
Independence Day Medals announced, Kerala, Kasaragod, News, Top-Headlines, Independence Day, Police, Award, Medal, K.A. Manoj Kumar, Ebin Thomas.

Keywords: Independence Day Medals announced, Kerala, Kasaragod, News, Top-Headlines, Independence Day, Police, Award, Medal, K.A. Manoj Kumar, Ebin Thomas.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?