Lorry Accident | കോണ്‍ക്രീറ്റ് മിശ്രിതവുമായി വന്ന ലോറി കയറ്റം കയറുന്നതിനിടെ പിന്നിലേക്കുരുണ്ട് പാതയോരത്തെ വീട് തകര്‍ന്നു

കൊല്ലം: (www.kasargodvartha.com) കോണ്‍ക്രീറ്റ് മിശ്രിതവുമായി വന്ന റെഡിമിക്സ് ലോറി കയറ്റം കയറുന്നതിനിടെ പിന്നിലേക്കുരുണ്ട് പാതയോരത്തെ വീട്ടിലേക്കു മറിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു. മൈലം-കുരാ പാതയില്‍ കുരാ വായനശാല ജന്‍ക്ഷനിലെ അങ്കണവാടിക്കു സമീപം വെള്ളിയാഴ്ച രാവിലെ 9.45-ന് ആയിരുന്നു അപകടം.

Lorry overturned and destroyed the house, Kollam, News, Accident, Police, Natives, Top-Headlines, Kerala

അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന യുവതി പൂജാമുറിയിലേക്ക് ഓടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ ലോറിയുടെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടില്ല. അഖില്‍ ഭവനില്‍ രാമചന്ദ്രന്‍ പിള്ളയുടെ വീടാണ് തകര്‍ന്നത്. അപകടസമയം വീട്ടിലുണ്ടായിരുന്ന രാമചന്ദ്രന്‍ പിള്ളയുടെ ഭാര്യ ഗിരിജയാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

വീടിന്റെ മുന്‍ഭാഗത്തെ ഭിത്തിയും കോണ്‍ക്രീറ്റ് ഷെയ്ഡും ഉള്‍പെടെ തകര്‍ത്ത് ലോറി വീട്ടിനുള്ളിലേക്ക് പതിച്ചനിലയിലാണ്. അപകടത്തെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് മിശ്രിതം വീട്ടുപരിസരമാകെ വ്യാപിച്ചു.

അടൂരില്‍നിന്നു കുന്നിക്കോട് ഭാഗത്തേക്ക് കോണ്‍ക്രീറ്റ് മിശ്രിതവുമായി വന്നതാണ് അഞ്ചല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറി. കയറ്റം കയറുന്നതിനിടെ പിന്നിലേക്കുരുണ്ട് താഴ്ചയിലെ വീടും തകര്‍ത്ത് വശത്തേക്ക് മറിയുകയായിരുന്നു. ലോറി വരുന്നതുകണ്ട് പിന്നിലുണ്ടായിരുന്ന സ്‌കൂള്‍ ബസ് അതിവേഗം പിന്നോട്ടു മാറ്റിയതിനാല്‍ സ്‌കൂള്‍ ബസില്‍ ഇടിച്ചുള്ള അപകടം ഒഴിവാക്കാനായി.

ലോറിയുടെ വീലുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം മോശമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. യാത്രയ്ക്കിടെ മൈലത്തുവെച്ച് ഇതിന്റെ ഒരു ടയര്‍ പൊട്ടിയിരുന്നു. മിശ്രിതം റോഡിലാകെ വ്യാപിച്ചതിനെ തുടര്‍ന്ന് വാഹനം ഒതുക്കിയിടാന്‍ പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു വകവയ്ക്കാതെയാണ് വീണ്ടും ഓടി അപകടത്തില്‍പെട്ടത്.

വീട്ടുപരിസരത്ത് വ്യാപിച്ച കോണ്‍ക്രീറ്റ് നീക്കം ചെയ്തെങ്കിലും വാഹനം വെള്ളിയാഴ്ച വൈകിയും മാറ്റാനായില്ല. അഗ്നിരക്ഷാസേനയും കുന്നിക്കോട് പൊലീസും അപകടസ്ഥലത്തെത്തിയിരുന്നു.

Keywords: Lorry overturned and damaged the house, Kollam, News, Accident, Police, Natives, Top-Headlines, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?