Largest Krishna Temple | 800 കോടി ചിലവ്; 10,000 ഭക്തർക്ക് ഒരുമിച്ച് കീർത്തനം ആലപിക്കാൻ കഴിയുന്ന ഹോൾ; ലോകത്തിലെ ഏറ്റവും വലിയ കൃഷ്ണ ക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നു; പ്രത്യേകതകൾ അറിയാം

കൊൽകത: (www.kvartha.com) ഇൻഡ്യയിലും വിദേശ രാജ്യങ്ങളിലുമായി ഒട്ടനവധി വലിയ ശ്രീകൃഷ്ണ ക്ഷേത്രങ്ങളുണ്ട്. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ശ്രീകൃഷ്ണ ക്ഷേത്രം പശ്ചിമ ബംഗാളിൽ നിർമാണം പുരോഗമിക്കുകയാണ്. ആറ് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന ക്ഷേത്രത്തിന് ഏകദേശം 800 കോടി രൂപയാണ് ചിലവ്. 2023-ഓടെ ക്ഷേത്രത്തിന്റെ 80 ശതമാനം പണിയും പൂർത്തിയാക്കിയ ശേഷം ഭക്തർക്കായി വാതിലുകൾ തുറക്കുമെന്നാണ് പറയുന്നത്.
  
Kolkata, India, News, Top-Headlines, Temple, Bangal, Latest-News, Religion, Cost Of 800 Crores; This Is World's Largest Krishna Temple.

ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസ്‌നെസ് അതായത് ഇസ്‌കോൺ ആണ് ഈ ക്ഷേത്രം നിർമിക്കുന്നത്. കൊൽകതയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെ നാദിയ ജില്ലയിലെ മായാപൂരിലാണ് ക്ഷേത്രം ഉയരുന്നത്. ക്ഷേത്രത്തിന്റെ നിർമാണം 2009 ൽ ആരംഭിച്ചു. 2023 ഓടെ പണി ഏകദേശം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.


പ്രത്യേകതകൾ

* ക്ഷേത്രം 700 ഏകറിൽ (28 ലക്ഷം ചതുരശ്ര മീറ്റർ) വ്യാപിച്ചുകിടക്കും.
* ആകെ ഏഴ് നിലകളുണ്ടാവും.
* 1.5 ഏകറിൽ പരന്നുകിടക്കുന്ന ക്ഷേത്രത്തിലെ കീർത്തന ഹോളിൽ ഒരേ സമയം 10,000 ഭക്തർക്ക് ഒരുമിച്ച് കീർത്തനം ആലപിക്കാം.
* ക്ഷേത്രത്തിന് മുന്നിൽ 45 ഏകറിൽ പൂന്തോട്ടവും നിർമിച്ചിട്ടുണ്ട്.
* ലോകത്തിലെ മറ്റേതൊരു ക്ഷേത്രത്തിന്റെയും താഴികക്കുടത്തേക്കാൾ വലുതാണ് ക്ഷേത്രത്തിന്റെ താഴികക്കുടം.
* ക്ഷേത്രത്തിന്റെ ഉയരം 350 അടിയും താഴികക്കുടത്തിന്റെ വ്യാസം 177 മീറ്ററുമാണ്.
* വിയറ്റ്നാം, ഫ്രാൻസ്, തെക്കേ അമേരിക എന്നിവിടങ്ങളിൽ നിന്നാണ് ടൈലുകൾ ഇറക്കുമതി ചെയ്തത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?