Landslide At Idukki | ഇടുക്കി ശല്യാംപാറയില്‍ ഉരുള്‍പൊട്ടല്‍; ഒരു വീട് പൂര്‍ണമായും തകര്‍ന്നു, 12 വീടുകള്‍ അപകട ഭീഷണിയില്‍

തൊടുപുഴ: (www.kvartha.com) ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ ശല്യാംപാറയില്‍ ഉരുള്‍പൊട്ടല്‍. വള്ളിമുഠത്തില്‍ പങ്കജാക്ഷി ബോസിന്റെ വീട് പൂര്‍ണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകര്‍ന്നു. സംഭവസമയത്ത് രണ്ട് വീട്ടടുകളിലും ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്.

അതേസമയം, പ്രദേശത്തെ 12 വീടുകള്‍ അപകട ഭീഷണിയിലാണെന്നാണ് വിവരം. ഉരുള്‍പൊട്ടലില്‍ കല്ലാര്‍ കുട്ടിവെള്ളത്തൂവല്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. രാവിലെ എട്ട് മണിയോടെ നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്താണ് ഗതാഗതം പുനരാരംഭിച്ചത്. റോഡില്‍ പാര്‍ക് ചെയ്തിരുന്ന എട്ട് ബൈകുകള്‍ക്ക് കേടുപാടുണ്ടായതായും വിവരമുണ്ട്.

Thodupuzha, News, Kerala, Idukki, House, Accident, bike, Landslide at Idukki Sallyampara; House completely destroyed.

Keywords: Thodupuzha, News, Kerala, Idukki, House, Accident, bike, Landslide at Idukki Sallyampara; House completely destroyed.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?