Killed | പാലക്കാട്ട് സി പി എം ലോകൽ കമിറ്റി അംഗം വെട്ടേറ്റ് മരിച്ചു; പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം

പാലക്കാട്: (www.kvartha.com) പാലക്കാട് മരുത റോഡിൽ സി പി എം ലോകൽ കമിറ്റി അംഗം വെട്ടേറ്റ് മരിച്ചു. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ക്വടേഷൻ കൊടുത്ത് കൊല്ലിച്ചതെന്ന് സിപിഎം പ്രാദേശീക നേതൃത്വം ആരോപിച്ചിട്ടുണ്ട്.
           
Latest-News, Kerala, Palakkad, Top-Headlines, Crime, Murder, CPM, RSS, Politics, Political Party, Assault, Investigates, Palakkad CPM local committee member killed.

സിപിഎം മരുത റോഡ് ലോകൽ കമിറ്റി അംഗം കൊക്കോട്ട് കുന്നക്കാട്ട് വീട്ടിൽ ശാജഹാൻ (40) ആണ് കൊല്ലപ്പെട്ടത്.ഞായറഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം.

കുറെ നാളായി ശാജഹാന് നേരെ വധഭീഷണി ഉണ്ടായിരുന്നതായി സിപിഎം കേന്ദ്രങ്ങൾ വ്യക്തമാക്കി.നേരത്തേ രാഷ്ട്രീയ സംഘർഷം നടന്ന സ്ഥലമാണ് മരുത റോഡ്.

വീടിന് സമീപം വെച്ചാണ് സംഭവമെന്ന് വ്യക്തമായിട്ടുണ്ട്. വെട്ടേറ്റ ശാജഹാനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.അടുത്തിടെ ചില ആർഎസ്എസ് പ്രവർത്തകർ സിപിഎമിൽ ചേർന്നിരുന്നതുമായി ബന്ധപ്പെട്ടാണ് ഇവിടെ സംഘർഷം നിലനിന്നിരുന്നത്.

നേരത്തേ ഒരു കേസിൽ പ്രതിയായിരുന്ന ശാജഹാനെ ബൈകിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട് ചെയ്തു.

Keywords: Latest-News, Kerala, Palakkad, Top-Headlines, Crime, Murder, CPM, RSS, Politics, Political Party, Assault, Investigates, Palakkad CPM local committee member killed.< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?