Independence Day Greetings | രാജ്യാന്തര അതിര്‍ത്തിയില്‍ ദേശസ്‌നേഹം; പാകിസ്താന് സ്വാതന്ത്ര്യദിന ആശംസ കൈമാറി ബിഎസ്എഫ്
അഹ് മദാബാദ്: (www.kvartha.com) ഓഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനം ആഘോഷിച്ച പാകിസ്താന് അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) ആശംസയര്‍പിച്ചു. ഗുജറാതിലെ കച്ച്, ബനസ്‌കന്ത ജില്ലകള്‍ക്കും രാജസ്താനിലെ ബാര്‍മര്‍ ജില്ലയ്ക്കും സമീപമുള്ള രാജ്യാന്തര അതിര്‍ത്തിയിലുള്ള പാകിസ്താന്‍ റേന്‍ജേഴ്‌സി(PTI- Pakistan Tehreek-e-Insaf ) നാണ് ബിഎസ്എഫ് ഞായറാഴ്ച സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ചത്.
ആശംസ കൈമാറിയപ്പോള്‍ പകരം അവര്‍ മധുരപലഹാരങ്ങള്‍ സമ്മാനിച്ചു. അയല്‍രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാകിസ്താന്‍ റേന്‍ജേഴ്‌സിന് ആശംസകള്‍ അറിയിച്ചതായി അതിര്‍ത്തി രക്ഷാസേന അറിയിച്ചു.
ജമ്മു, പഞ്ചാബ്, രാജസ്താന്‍, ഗുജറാത് എന്നിവിടങ്ങളിലെ 2,290 കിലോമീറ്റര്‍ അതിര്‍ത്തിയിലാണ് ബിഎസ്എഫ് കാവല്‍.
Powered by Info News For You

Comments
Post a Comment