Independence Day | രാജ്യം 75-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യം 75-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് പ്രധാനമന്ത്രി മോദിയെ ചെങ്കോട്ടയില്‍ സ്വീകരിച്ചത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ട വന്‍ സുരക്ഷാ വലയത്തിലാണ്. 10,000 പൊലീസുകാരാണ് ചെങ്കോട്ടയില്‍ കാവലൊരുക്കുന്നത്.
പ്രധാനമന്ത്രിയുടെ ഗാര്‍ഡ് ഓഫ് ഓനര്‍ ഏകോപനം വ്യോമസേന നിര്‍വഹിക്കും. മി17 ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. തദ്ദേശീയമായി നിര്‍മിച്ച പീരങ്കിയിലാകും 21 ആചാരവെടി മുഴക്കുക. 7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. കോവിഡ് മുന്നണി പോരാളികളും, മോര്‍ച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉള്‍പ്പെടുന്നു.
പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഒന്‍പതാമത് സ്വാതന്ത്ര്യദിന പ്രസംഗവും ഉണ്ട്. ഈ പ്രസംഗത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ആരോഗ്യമേഖലയിലും മറ്റുമായി സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നു സൂചനയുണ്ട്. ഇന്‍ഡ്യയെ മെഡികല്‍ ടൂറിസത്തിന്റെ ഹബ് ആക്കുന്നതിനുള്ള 'ഹീല്‍ ഇന്‍ ഇന്‍ഡ്യ', ആരോഗ്യമേഖലയിലെ മനുഷ്യവിഭവശേഷിയില്‍ രാജ്യത്തെ മുന്‍നിരയിലെത്തിക്കുന്നതിനുള്ള 'ഹീല്‍ ബൈ ഇന്‍ഡ്യ' പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും.
ഗര്‍ഭാശയ കാന്‍സറിനെതിരായ വാക്‌സീന്‍ ദേശീയ കുത്തിവയ്പ് ദൗത്യത്തിന്റെ ഭാഗമാക്കുമെന്നും ദേശീയ ആരോഗ്യ മിഷനെ 'പിഎം സമഗ്ര സ്വാസ്ഥ്യ മിഷന്‍' എന്നു പേരുമാറ്റി വിപുലമാക്കുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
Keywords: News,National,India,New Delhi,Prime Minister,Narendra Modi,Independence-Day,Top-Headlines, Prime Minister Narendra Modi wishes Independence Day
Powered by Info News For You

Comments
Post a Comment