Heavy Rain | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. മൂന്ന് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. 22, 23, 24 തീയതികളിലാണ് മുന്നറിയിപ്പ്.
കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്ച മഞ്ഞ ജാഗ്രത ആണ്. ചൊവ്വ- കോട്ടയം, എറണാകുളം, ഇടുക്കി. ബുധന്‍- കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകള്‍ക്കും മഞ്ഞ ജാഗ്രത ആണ്. 24 മണിക്കൂറില്‍ 64.5 മിലിമീറ്റര്‍ മുതല്‍ 115.5 മിലിമീറ്റര്‍ വരെ മഴ ലഭിക്കും. അതേസമയം ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്.
Keywords: Thiruvananthapuram, news, Kerala, Top-Headlines, ALERT, Rain, Heavy rain in Kerala on August 21.
Powered by Info News For You

Comments
Post a Comment