Hartal | വസ്ത്ര വ്യാപാരി പിസി കുഞ്ഞിരാമന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെറുപുഴയില്‍ ഹര്‍താല്‍


കണ്ണൂര്‍: (www.kvartha.com) പ്രമുഖ വസ്ത്ര വ്യാപാരി ചെറുപുഴയിലെ പി സി കുഞ്ഞിരാമന്റെ (84) വിയോഗത്തില്‍ അനുശോചിച്ച് ചെറുപുഴയില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ കടകള്‍ അടച്ച് ഹര്‍താല്‍ ആചരിക്കും. രോഗബാധിതനായി
ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ചയായിരുന്നു മരിച്ചത്.

ചെറുപുഴയുടെ വ്യാപാരമേഖലയിലും വികസന പ്രവര്‍ത്തനങ്ങളിലും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് കുഞ്ഞിരാമന്‍. ദീര്‍ഘകാലം ചെറുപുഴ അയ്യപ്പക്ഷേത്രം ഭരണസമിതിയില്‍ ഖജാന്‍ജിയായി
പ്രവര്‍ത്തിച്ചിരുന്നു.

News,Kerala,State,Kannur,Death,Obituary,Harthal,Funeral, Hartal in Cherupuzha Town to condole demise merchant PC Kunhiraman


സംസ്‌കാരം വൈകിട്ട് മൂന്നുമണിക്ക് കോലുവള്ളി മോക്ഷതീരം ശ്മശാനത്തില്‍. ഭാര്യ: ശാന്ത. മക്കള്‍: ഗീത, വിനോദ്, ബീന, ബിന്ദു. മരുമക്കള്‍: ഡോ: രാധാകൃഷ്ണന്‍ (പാലക്കാട്), ഷീജ (കണ്ണൂര്‍), സുനില്‍ (ഗള്‍ഫ്), മുരളി (പിലാത്തറ).

Keywords: News,Kerala,State,Kannur,Death,Obituary,Harthal,Funeral, Hartal in Cherupuzha Town to condole demise merchant PC Kunhiraman

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?