Govt. Scheme | തെരുവ് കച്ചവടക്കാർക്ക് യാതൊരു ഈടും കൂടാതെ 50,000 രൂപ വരെ വായ്പ നേടാം; ഈ കേന്ദ്ര സർകാർ പദ്ധതി പ്രയോജനപ്പെടുത്താം
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്ത് ചെറുകിട വ്യവസായങ്ങളോ വ്യാപാരങ്ങളോ ആരംഭിക്കുന്നതിന് നിരവധി പദ്ധതികൾ നടപ്പാക്കി കേന്ദ്ര - സംസ്ഥാന സർകാരുകൾ ജനങ്ങളെ സഹായിക്കുന്നു. കോവിഡ് മൂലം രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടേണ്ടി വന്നു. ഇത്തരത്തിൽ പ്രയാസം അനുഭവിക്കേണ്ടിവന്ന തെരുവ് കച്ചവടക്കാർക്കായി കേന്ദ്ര സർകാർ ആരംഭിച്ച പദ്ധതിയാണ് പിഎം സ്വാനിധി യോജന (PM Svanidhi Yojana).
ഗ്യാരണ്ടി ഇല്ലാതെ വായ്പ
ഈ പദ്ധതിക്ക് കീഴിൽ, വ്യാപാരം ആരംഭിക്കുന്നതിന് യാതൊരു ഈടും കൂടാതെ 10,000 രൂപ വായ്പ ലഭിക്കും. ഇതിനായി നിങ്ങൾ ഒന്നും പണയപ്പെടുത്തേണ്ടതില്ല. കൂടാതെ, നിങ്ങൾ ഒരു തവണ ലോൺ തുക തിരിച്ചടച്ചാൽ, അതിന്റെ ഇരട്ടി തുക രണ്ടാമതും വായ്പയെടുക്കാൻ കഴിയും. നിങ്ങൾ ആദ്യമായി 10,000 രൂപ വായ്പ എടുത്ത് കൃത്യസമയത്ത് തിരിച്ചടച്ചാൽ, അടുത്ത തവണ നിങ്ങൾക്ക് എളുപ്പത്തിൽ 20,000 രൂപ വായ്പ എടുക്കാം. അതുപോലെ മൂന്നാം തവണ 50,000 രൂപയും വായ്പയെടുക്കാം.
പ്രത്യേകമായി, ഈ സ്കീമിൽ വായ്പ എടുക്കുന്നതിന് യാതൊരു ഗ്യാരണ്ടിയും നൽകേണ്ടതില്ലെന്നത് തന്നെയാണ് പ്രത്യേകത. അപേക്ഷ അംഗീകരിച്ചതിന് ശേഷം, ലോൺ തുക മൂന്ന് തവണ നിങ്ങളുടെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും. പിഎം സ്വാനിധി യോജന പ്രകാരം എടുത്ത വായ്പ തുക ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാം. ലോൺ തുക പ്രതിമാസ തവണകളായും അടയ്ക്കാം.
ആധാർ കാർഡ് ആവശ്യമാണ്
പ്രധാനമന്ത്രി സ്വാനിധി യോജനയുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ ആധാർ കാർഡ് നിർബന്ധമാണ്. പദ്ധതിക്കായി നിങ്ങൾക്ക് അടുത്തുള്ള ഏതെങ്കിലും സർകാർ ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിക്കാം. ഇതിനായി ബാങ്കിൽ പിഎം സ്വാനിധി യോജന ഫോം പൂരിപ്പിക്കണം. ഫോമിനൊപ്പം ആധാറിന്റെ ഫോടോകോപി നിർബന്ധമായും ചേർക്കണം. ഇതിനുശേഷം, നിങ്ങളുടെ വായ്പ അംഗീകരിക്കപ്പെട്ടാൽ, വായ്പയുടെ ആദ്യ ഗഡു നിങ്ങളുടെ അകൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും ഔദ്യോഗിക വെബ്‌സൈറ്റ് http://pmsvanidhi(dot)mohua(dot)gov(dot)in/ സന്ദർശിക്കുക.
< !- START disable copy paste -->
Powered by Info News For You

Keywords: PM Svanidhi Yojana Registration Process, Benefits, Eligibility Know All Details, Newdelhi, News, Top-Headlines, Latest-News, Central Government, COVID19, Loan, Bank, Registration, Website, Aadhar Card.
Powered by Info News For You

Comments
Post a Comment