Gold Seized | കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട: കാസര്‍കോട് സ്വദേശി അറസ്റ്റില്‍

മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കണ്ണൂര്‍ എയര്‍പോര്‍ട് എയര്‍ ഇന്റലിജന്‍സ് യൂനിറ്റിലെ എയര്‍ കസ്റ്റംസിലെ ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടികൂടിയത്. അബൂദബിയില്‍ നിന്നും എത്തിയ ഗോ ഫസ്റ്റ് ജി8 -58 വിമാനത്തില്‍ എത്തിയ കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുൽ നാസര്‍ എന്നയാളില്‍ നിന്നാണ് 36.12 ലക്ഷം രൂപയുടെ 696 ഗ്രാം സ്വര്‍ണം പിടികൂടിയത്.

ഇയാളുടെ ബാഗേജ് പരിശോധിച്ചതില്‍ സ്വര്‍ണം ലായനിയാക്കി 10 കഷണങ്ങടങ്ങിയ വസ്ത്രങ്ങളിലാക്കി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമീഷനര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ എന്‍ സി പ്രശാന്ത്, ബിന്ദു കെ, ഇന്‍സ്‌പെക്ടര്‍മാര്‍മാരായ നിവേദിത, ജിനേഷ്, രാജീവ് വി, രാംലാല്‍, ഓഫീസ് അസിസ്റ്റന്റ് ലിനീഷ് പി വി എന്നിവരാണ് കസ്റ്റംസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Mattannur, News, Kerala, Gold, Seized, Airport, Gold seized at Kannur International Airport.

Keywords: Mattannur, News, Kerala, Gold, Seized, Airport, Gold seized at Kannur International Airport.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?