Gold seized | കണ്ണൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

മട്ടന്നൂർ: (www.kvartha.com) കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അബുദബിയില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന ഗോ എയര്‍ വിമാനത്തില്‍ നിന്നാണ് 15 ലക്ഷം രൂപ വിലവരുന്ന 280 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
               
Rs.15 lakh worth gold seized from Kannur airport, Kerala, Kannur, Mattannur, News, Top-Headlines, Gold, Seized, Kannur Airport, Investigates, Mumbai, Customs.

വിമാനത്തിന്റെ 14 ബി നമ്പര്‍ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ലൈഫ് ജാകറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കണ്ണൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ആഭ്യന്തര വിമാനം. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

അസിസ്റ്റന്റ് കമീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സൂപ്രണ്ടുമാരായ വി പി ബേബി, പി മുരളി, എം കെ രാമചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍മാരായ അശ്വിന നായര്‍, പങ്കജ്, സൂരജ് ഗുപ്ത, ഹെഡ് ഹവില്‍ദാര്‍ ശശീന്ദ്രന്‍, വനിതാ സെര്‍ചര്‍ ശിശിര, അസിസ്റ്റന്റ് ഹരീഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കാസർകോട് സ്വദേശിയിൽ നിന്നും സ്വർണം പിടികൂടിയിരുന്നു.

Keywords: Rs.15 lakh worth gold seized from Kannur airport, Kerala, Kannur, Mattannur, News, Top-Headlines, Gold, Seized, Kannur Airport, Investigates, Mumbai, Customs.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?