Found Dead | ബഹ്‌റൈനില്‍ യുവാവ് മരിച്ച നിലയില്‍; മരണം ഭാര്യയും കുഞ്ഞും മരിച്ചതിന് പിന്നാലെ

മനാമ: (www.kasargodvartha.com) ബഹ്‌റൈനിലെ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണക്കാല കാര്യാട്ട് സാംകുട്ടിയുടെയും എല്‍സമ്മയുടെയും മകന്‍ സിജോ സാം (29) ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. ഭാര്യയും കുഞ്ഞും മരിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ട് സിജോയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമിന്റെ ഭാര്യ അഞ്ജു പ്രസവത്തെ തുടര്‍ന്ന് മാര്‍ച് 13നാണ് കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അഞ്ച് ദിവസം കഴിഞ്ഞ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന കുഞ്ഞും മരിച്ചു. മൂന്ന് മാസത്തിന് ശേഷമാണ് സിജോ ബഹ്‌റൈനില്‍ ജോലിക്കായി പോയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

Manama, news, Gulf, World, Top-Headlines, Death, hospital, Treatment, Bahrain: Man found dead.

സെക്യൂരിറ്റി കോര്‍ കംപനിയില്‍ സൂപര്‍വൈസറായിരുന്ന സിജോയെ ജോലി സ്ഥലത്തുനിന്ന് രാത്രി ഡ്യൂടി കഴിഞ്ഞു വന്നതിന് ശേഷമാണ് മരിച്ച നിലയില്‍ കാണപ്പെട്ടതെന്ന വിവരമാണ് ബന്ധുക്കള്‍ക്കു ലഭിച്ചത്. ബഹ്‌റൈനിലുള്ള സിജോയുടെ ബന്ധുക്കള്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. സഹോദരി: സിമി.

Keywords: Manama, news, Gulf, World, Top-Headlines, Death, hospital, Treatment, Bahrain: Man found dead.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?