Found Dead | വനിതാ ഡോക്ടറെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയാരോപിച്ച് കുടുംബം

ബംഗ്‌ളൂറു: (www.kvartha.com) ബനശങ്കരിയില്‍ വനിതാ ഡോക്ടറെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദന്ത ഡോക്ടറായ ഷൈമ (36), നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകള്‍ ആരാധന (10) എന്നിവരാണ് മരിച്ചത്. ഷൈമയുടെ ഭര്‍ത്താവ് നാരായണും ദന്ത ഡോക്ടറാണ്.

ബുധനാഴ്ച രാവിലെ ക്ലിനികില്‍ പോയ നാരായണ്‍ ഉച്ചക്ക് 12ഓടെ ഷൈമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായരുന്നു. വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ അമ്മയും മകളും തൂങ്ങിമരിച്ച നിലയിലായിരുന്നു എന്നുമാണ് നാരായണ്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു.

News, National, Family, Death, Found Dead, Doctor, Daughter, Police, Complaint, Doctor and daughter found dead at home.

എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഷൈമയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ബനശങ്കരി പൊലീസ് കേസെടുത്തു.

Keywords: News, National, Family, Death, Found Dead, Doctor, Daughter, Police, Complaint, Doctor and daughter found dead at home.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?