Found Dead | കൊട്ടാരക്കരയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവിന്റെ സഹോദരി മര്‍ദിക്കുമായിരുന്നുവെന്ന് ആരോപണം

കൊല്ലം: (www.kasargodvartha.com) കൊട്ടാരക്കരയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പുത്തൂര്‍ പവിത്രേശ്വരത്താണ് സംഭവം. വഞ്ചിമുക്ക് രഘു മന്ദിരത്തില്‍ ഷീന(34)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കുട്ടികളെ സ്‌കൂളില്‍ വിട്ട ശേഷം മുകള്‍ നിലയിലേക്ക് പോയ ഷീനയെ ഏറെ നേരം കഴിഞ്ഞും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

news,Kerala,State,Kollam,Top-Headlines,Death,Police,case, Kottarakkara: Lady found dead at husband's house

കുടുംബവീട്ടില്‍ രാജേഷിന്റ മാതാപിതാക്കള്‍ക്കും സഹോദരിക്കും, സഹോദരിയുടെ ഭര്‍ത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. ഷീനയുടെ ഭര്‍ത്താവ് രാജേഷ് വിദേശത്താണ്. രാജേഷിന്റെ സഹോദരി ഷീനയെ മര്‍ദിക്കുമായിരുന്നുവെന്നും ഭര്‍ത്താവിന്റെ മുന്നില്‍വച്ചു പോലും ഭര്‍തൃസഹോദരി ഷീനയെ മര്‍ദിച്ചിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുത്തൂര്‍ പൊലീസ് അസ്വാഭാവിക കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords: news,Kerala,State,Kollam,Top-Headlines,Death,Police,case, Kottarakkara: Lady found dead at husband's house 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?