Found Bomb | ബൈകിന്റെ ടയറില്‍ നാടന്‍ ബോംബ് കെട്ടിവച്ച നിലയില്‍; വാഹനം ഓടിക്കും മുമ്പ് കണ്ടതിനാല്‍ ദുരന്തം ഒഴിവായി, പൊലീസ് അന്വേഷണം ആരംഭിച്ചു

ചിറ്റണ്ട: (www.kasargodvartha.com) തൃശൂരില്‍ ബൈകിന്റെ ടയറില്‍ നാടന്‍ ബോംബ് കെട്ടിവച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചിറ്റണ്ട സ്വദേശി സുനിലിന്റെ ബൈകിന്റെ ടയറിലാണ് അജ്ഞാതന്‍ നാടന്‍ ബോംബ് കെട്ടിവച്ചത്. വാഹനം ഓടിക്കുന്നതിന് മുമ്പ് ബോംബ് കണ്ടതിനാല്‍ ദുരന്തം ഒഴിവായി.

കൂലിപ്പണിക്കാരനായ സുനില്‍ രാവിലെ പണി സ്ഥലത്തേക്ക് പോകാനായി ബൈകില്‍ കയറിയപ്പോഴാണ് ടയറില്‍ എന്തോ തടയുന്നതായി സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാടന്‍ ബോംബ് കെട്ടിവച്ചിരിക്കുന്നതായി കണ്ടതെന്നും പൊലീസ് പറഞ്ഞു. ഇന്‍സുലേഷന്‍ ടേപ് ഒട്ടിച്ചാണ് നാടന്‍ ബോംബ് കെട്ടിവച്ചിരുന്നത്. രാത്രി ആരോ വന്ന് ബോംബ് വച്ചതാകാമെന്ന് സംശയിക്കുന്നു.

news, Kerala, Top-Headlines, Thrissur, Police, bomb, Thrissur: Bomb found in bike.

പൊലീസ് എത്തിയാണ് ബോംബ് നീക്കിയത്. ആരാണ് ഇതിനു പിന്നില്ലെന്ന് ഇനിയും വ്യക്തമല്ല. സമീപ കാലത്തൊന്നും ആരോടും വഴക്കുണ്ടായിട്ടില്ലെന്നു സുനില്‍ പൊലീസിനോട് പറഞ്ഞു. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Keywords: news, Kerala, Top-Headlines, Thrissur, Police, bomb, Thrissur: Bomb found in bike.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?