Fire at Nightclub | തായ്‌ലന്‍ഡില്‍ നിശാപാര്‍ടിക്കിടെ തീപിടിത്തം; 13 പേര്‍ വെന്തുമരിച്ചു, 35 പേര്‍ക്ക് പരുക്ക്


ബാങ്കോക്: (www.kvartha.com) തായ്‌ലന്‍ഡിലെ നിശാക്ലബില്‍ തീപിടിച്ച് 13 പേര്‍ വെന്തുമരിച്ചു. ബാങ്കോകിന്റെ തെക്കുകിഴക്കുള്ള ചോന്‍ബുരി പ്രവിശ്യയിലെ ഒരു നിശാക്ലബില്‍ പാര്‍ടിക്കിടയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

News,World,international,Thailand,Fire,Death,Police,Injured,Top-Headlines, 13 Died, 35 wounded in fire at nightclub in Thailand


സത്താഹിപ് ജില്ലയിലെ മൗന്‍ഡന്‍ ബി നിശാക്ലബിലാണ് സംഭവം. പുലര്‍ചെ
1:00 മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരെല്ലാം തായ് പൗരന്മാരാണെന്നും പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും പൊലീസ് കേണല്‍ വുടിപോങ് സോംജയ് പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News,World,international,Thailand,Fire,Death,Police,Injured,Top-Headlines, 13 Died, 35 wounded in fire at nightclub in Thailand

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?