Financial fraud | ഡിജിറ്റൽ പേയ്‌മെന്റ് കുതിച്ചുചാട്ടത്തിനിടയിൽ 42% ഇൻഡ്യക്കാരും സാമ്പത്തിക തട്ടിപ്പ് നേരിട്ടതായി ദേശീയ സർവേ; 74% പേർക്ക് പണം തിരികെ ലഭിച്ചില്ല

ന്യൂഡെൽഹി: (www.kvartha.com) ഡിജിറ്റൽ പേയ്‌മെന്റുകളും ഓൺലൈൻ ബാങ്കിംഗും കൂടുതൽ പ്രചാരത്തിലായതോടെ സാമ്പത്തിക തട്ടിപ്പ് ആശങ്കയുളവാക്കുന്നു. 42 ശതമാനം ഇൻഡ്യക്കാരും ഇത്തരം തട്ടിപ്പിൽ കുടുങ്ങിയതായി ദേശീയ സർവേ. ഇരയായവരിൽ 74% പേർക്കും അവരുടെ പണം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സർവേ വ്യക്തമാക്കുന്നു. 11,065 പ്രതികരണങ്ങളിൽ പകുതിയോളം പേരും കഴിഞ്ഞ മൂന്ന് വർഷമായി തങ്ങളോ കുടുംബത്തിലെ ആരെങ്കിലുമോ തട്ടിപ്പിന് ഇരയായതായി പറയുന്നു.
  
New Delhi, India, News, Top-Headlines, Finance, Fraud, Cheating, Survey, National, Cash, Social-Media, ATM Card, Insurance, Banking, Amid digital payment boom, 42% Indians faced financial fraud, 74% didn’t get money back.

സോഷ്യൽ മീഡിയ കമ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ലോകൽ സർകിളിന്റെ നേതൃത്വത്തിൽ നടന്ന സർവേ, ഇപ്പോൾ കൂടുതൽ ഉപഭോക്താക്കൾ തന്ത്രപ്രധാനമായ വ്യക്തിഗത സാമ്പത്തിക വിവരങ്ങൾ ഓൺലൈനിൽ സേവ് ചെയ്യുന്നതിനാൽ, എത്രത്തോളം കബളിപ്പിക്കപ്പെടുന്നുവെന്ന് കണക്കാക്കാനാണ് ശ്രമിച്ചത്.

ഇൻഡ്യയിലെ 301 ജില്ലകളിൽ നിന്നായി ഏകദേശം 32,000 പ്രതികരണങ്ങളാണ് സർവേയ്ക്ക് ലഭിച്ചത്. പ്രതികരിച്ചവരിൽ 62 ശതമാനം പുരുഷന്മാരും 38 ശതമാനം സ്ത്രീകളുമാണ്. ഇവരിൽ ഏകദേശം 43% ടയർ1 നഗരങ്ങളിൽ നിന്നും 30% ടയർ2 ൽ നിന്നും ബാക്കി 27% ടയർ മൂന്ന്, നാല് റൂറൽ ജില്ലകളിൽ നിന്നുമുള്ളവരാണ്.

കഴിഞ്ഞ മൂന്ന് വർഷത്തെ സാമ്പത്തിക തട്ടിപ്പുകളുടെ സ്വഭാവം കൂടുതൽ മനസിലാക്കാൻ, ഏത് പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് തട്ടിപ്പ് നടന്നതെന്ന് ചോദിച്ചപ്പോൾ 9,936 പ്രതികരണങ്ങൾ ലഭിച്ചു, 29% പേർ 'ബാങ്ക് അകൗണ്ട് തട്ടിപ്പ്' എന്നും 24% പേർ 'ഇ-കൊമേഴ്‌സ് സൈറ്റുകൾ വഴിയുള്ള തട്ടിപ്പ്' എന്നും 21% പേർ 'മറ്റ് തട്ടിപ്പുകൾ' എന്നും പറഞ്ഞു. കൂടാതെ, 18% പേർ 'ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് തട്ടിപ്പ്', 12% പേർ 'മൊബൈൽ ആപുകൾ വഴിയുള്ള തട്ടിപ്പ്', എട്ട് ശതമാനം പേർ 'എടിഎം കാർഡ് തട്ടിപ്പ്', ആറ് ശതമാനം പേർ 'ഇൻഷുറൻസ് തട്ടിപ്പ്' എന്നിങ്ങനെ പ്രതികരിച്ചു.

'കഴിഞ്ഞ മൂന്ന് വർഷമായി നിങ്ങളോ നിങ്ങളുടെ അടുത്ത കുടുംബത്തിലെ ആരോ നേരിട്ട വ്യത്യസ്ത സാമ്പത്തിക തട്ടിപ്പുകൾക്ക്, നിങ്ങളുടെ പണം തിരികെ ലഭിച്ചോ?', എന്നതായിരുന്നു അവസാന ചോദ്യം.
ഈ ചോദ്യത്തിന് 10,995 പ്രതികരണങ്ങൾ ലഭിച്ചു, പ്ലാറ്റ്‌ഫോമിൽ പരാതി ഫയൽ ചെയ്തതിനെ തുടർന്ന് തിരികെ ലഭിച്ചതായി 10% പേർ പറഞ്ഞു, അതേസമയം അധികൃതർക്ക് പരാതി നൽകിയതിന്റെ ഫലമായി തിരികെ ലഭിച്ചുവെന്ന് മറ്റൊരു ഏഴ് ശതമാനം പേർ പറഞ്ഞു. ഇപ്പോഴും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ലെന്ന് 36% പേർ പ്രതികരിച്ചപ്പോൾ 19% പേർ പോകാൻ ഒരിടവുമില്ലെന്ന് മറുപടി നൽകി. മറ്റൊരു 19% പേർ പരാതി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു.

അങ്ങനെ, മൊത്തത്തിൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, ബാങ്കിംഗ് തട്ടിപ്പുകളിൽ നിന്ന് പണം നഷ്ടപ്പെട്ടവരിൽ 17% പേർക്ക് മാത്രമേ അവരുടെ പണം തിരികെ ലഭിക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് സർവേ കണ്ടെത്തുന്നു. പരാതിപ്പെടുന്നവരിൽ പോലും, ആറിൽ ഒരാൾക്ക് മാത്രമേ പരിഹാരം കണ്ടെത്താൻ കഴിയൂ എന്ന് വ്യക്തമാണെന്ന് സർവേ പറയുമ്പോൾ തന്നെ ഇതിന് വളരെയധികം സമയമെടുക്കുമെന്നും വ്യക്തമാക്കുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?