FIFA World Cup | ഖത്വര്‍ ഫുട്‌ബോള്‍ ലോകകപ്: ആതിഥേയ രാജ്യത്തിന് ആദ്യ മത്സരം കളിക്കാനുള്ള അവസരം നല്‍കാനായി കികോഫില്‍ മാറ്റം
ദോഹ: (www.kasargodvartha.com) ഖത്വര്‍ ഫുട്‌ബോള്‍ ലോകകപിന്റെ കികോഫില്‍ മാറ്റം. നവംബര്‍ 21ന് നടത്താനിരുന്ന മത്സരം നവംബര്‍ 20ന് നടക്കും. ആതിഥേയ രാജ്യത്തിന് ആദ്യ മത്സരം കളിക്കാന്‍ അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്വര്‍ ഇക്വഡോറിനെ നേരിടും. ഫിക്സ്ചര്‍ പ്രകാരം സെനഗല്‍-നെതര്‍ലന്‍ഡ്‌സ് മത്സരമായിരുന്നു ആദ്യം നടക്കേണ്ടിയിരുന്നത്.
ഖത്വര്‍ ലോകകപിന്റെ ഉദ്ഘാടനം ഒരു ദിവസം നേരത്തെയാക്കാനുള്ള നിര്‍ദേശത്തിന് ഫിഫ അംഗീകാരം നല്‍കി. ഫുട്‌ബോള്‍ ലോകകപ് തുടങ്ങാന്‍ ഇനി 100 നാള്‍ കൂടി മാത്രമാണുള്ളത്. 2006 ലോകകപ് മുതല്‍ ആതിഥേയ രാജ്യമാണ് ആദ്യ മത്സരം കളിക്കുന്നത്.
ഖത്വര്‍ ലോകകപില്‍ ജേതാക്കളെ പ്രവചിക്കുക അസാധ്യമെന്ന് ഫ്രന്‍ജ് താരം കരീം ബെന്‍സേമ വ്യക്തമാക്കി. എന്നാല്‍ സാധ്യത കൂടുതല്‍ ലിയോനല്‍ മെസിയുടെ അര്‍ജന്റീനക്കാണെന്നും ബെന്‍സേമ പറഞ്ഞു. അര്‍ജന്റീന കോപ അമേരിക, ഫൈനലിസിമ കിരീടങ്ങള്‍ നേടിയത് ഇതിന്റെ തെളിവാണെന്നും ബെന്‍സേമ പറയുന്നു. മെസിക്ക് 35 വയസായി. ലോക കിരീടം സ്വന്തമാക്കാന്‍ മെസിക്കുള്ള അവസാന അവസരാണിത്. അതിനായി മെസിയും സഹതാരങ്ങളും കൈമെയ് മറന്ന് പോരാടാന്‍ തന്നെയാണ് സാധ്യതയെന്നും ബെന്‍സേമ അഭിപ്രായപ്പെട്ടു.
ഖത്വര്‍ ലോകകപിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ടീമുകള്‍. അന്തിമ ടീമിനെ നിശ്ചയിക്കാനുള്ള കണക്കുകൂട്ടലിലാണ് പരിശീലകര്‍.
Keywords: news,World,international,Doha,Gulf,Qatar,Football,Sports,Top-Headlines, Trending, Qatar vs Ecuador to kick off FIFA World Cup 2022 on November 20Bureau of the FIFA Council confirms #WorldCup 2⃣0⃣2⃣2⃣ opening ceremony and match 🇶🇦 v. 🇪🇨 brought forward one day as stand-alone event to 20 November, at 19.00. 🇸🇳 v. 🇳🇱 rescheduled from 13.00 to 19.00 on 21 November. pic.twitter.com/GsktwYNYCl
— FIFA Media (@fifamedia) August 11, 2022
Powered by Info News For You

Comments
Post a Comment