Dubai Municipality | 4 പുതിയ സംവിധാനങ്ങളൊരുക്കി ദുബൈ മുനിസിപാലിറ്റിയുടെ ഘടന പുനഃക്രമീകരിച്ചു


-ഖാസിം ഉടുമ്പുന്തല 

ദുബൈ: (www.kvartha.com) നാലു പുതിയ സംവിധാനങ്ങളൊരുക്കി ദുബൈ മുനിസിപാലിറ്റി. പരിസ്ഥിതി സംരക്ഷണം, സൗകര്യങ്ങള്‍ ലഭ്യമാക്കല്‍, കെട്ടിട ലൈസന്‍സ്, മാലിന്യ സംസ്‌കരണം എന്നിവയില്‍ നാലു പുതിയ സംവിധാനങ്ങളൊരുക്കി ദുബൈ മുനിസിപാലിറ്റിയുടെ ഘടന പുനഃക്രമീകരിച്ചു. സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ പോലെ ഉന്നത നിലവാരത്തില്‍ സേവനം നല്‍കുന്നതിനുള്ള സ്ഥാപനമായി മുനിസിപാലിറ്റിയെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് പുനഃക്രമീകരണം.

Report by: Qasim Mo'hd Udumbunthala, News,World,Gulf,Dubai,Top-Headlines,World, Sheikh Hamdan approves new sectors departments for Dubai municipality


അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 21,520 കോടി രൂപയുടെ സാമ്പത്തിക അവസരങ്ങള്‍ പുതിയ സ്ഥാപനങ്ങള്‍ വഴിയുണ്ടാകും. പദ്ധതികളുടെ നടത്തിപ്പ് ചെലവ് 10 ശതമാനം കുറക്കാനും ഗുണമേന്മയില്‍ 20 ശതമാനം വളര്‍ച്ചയുണ്ടാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനും പങ്കാളിത്തം വര്‍ധിപ്പിക്കാനും മികച്ച ജീവിത സൗകര്യങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നാല് സ്ഥാപനങ്ങളെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും അറിയിച്ചു.

Keywords: Report by: Qasim Mo'hd Udumbunthala, News,World,Gulf,Dubai,Top-Headlines,World, Sheikh Hamdan approves new sectors departments for Dubai municipality

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?