Death | 'വിദ്യാര്‍ഥി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തു'


ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയിലെ തിമര്‍പൂരില്‍ വിദ്യാര്‍ഥി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തതായി പൊലീസ്. രജത് എന്നയാളാണ് മരിച്ചത്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രജത് തന്റെ കുടുംബത്തോടൊപ്പം (അച്ഛന്‍, അമ്മ, രണ്ട് സഹോദരിമാര്‍) ഡെല്‍ഹിയിലെ കരവാല്‍ നഗര്‍ ഏരിയയിലാണ് താമസിച്ചിരുന്നത്. പഠനത്തിന് പുറമേ കരോള്‍ ബാഗില്‍ ജോലി ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ സിഗ്‌നേചര്‍ പാലത്തില്‍ നിന്ന് യമുന നദിയിലേക്ക് ചാടുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

News,National,India,New Delhi,Death,Police,Dead Body,Student,Local-News, Delhi: Student commits suicide by jumping into Yamuna from Signature Bridge


യമുനയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരെ വിന്യസിച്ചിരുന്നു. രജത് വീഴുന്നത് കണ്ട്, ഇവര്‍ വെള്ളത്തിലേക്ക് ചാടി രക്ഷിക്കുകയുമായിരുന്നുവെങ്കിലും, അപ്പോഴേക്കും രജത് വെള്ളു കുടിച്ച് മരിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,National,India,New Delhi,Death,Police,Dead Body,Student,Local-News, Delhi: Student commits suicide by jumping into Yamuna from Signature Bridge

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?