Dead Body | ട്രെയിന്‍ എന്‍ജിന് മുമ്പില്‍ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കുടുങ്ങിയ നിലയില്‍
തിരുവല്ല: (www.kasargodvartha.com) ട്രെയിനിന്റെ എന്‍ജിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കണ്ടെത്തിയത്. കോട്ടയം നാഗര്‍കോവില്‍ എക്‌സ്പ്രസിന്റെ മുമ്പിലാണ് ചിഹ്നഭിന്നമായ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് ആറരക്ക് തിരുവല്ല സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് മൃതദേഹം കുടുങ്ങിയകാര്യം വ്യക്തമാകുന്നത്. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയതായി തിരുവല്ല പൊലീസ് പറഞ്ഞു.
Keywords: news,Kerala,State,Top-Headlines,Train,Dead body,Police, #Short-News, Young man's body found stuck in front of train's enginePowered by Info News For You

Comments
Post a Comment