Dead body Found | അര്‍ത്തുങ്കലില്‍ കടലില്‍ കാണാതായ വിദ്യാര്‍ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

ആലപ്പുഴ: (www.kvartha.com) അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി നികര്‍ത്തില്‍ മുരളീധരന്റെ മകന്‍ ശ്രീഹരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ അര്‍ത്തുങ്കലിന് സമീപം ചെത്തി കടല്‍ തീരത്തടിയുകയായിരുന്നു.

അതേസമയം കാണാതായ കടക്കരപ്പള്ളി കൊച്ചുകരിയില്‍ കണ്ണന്റെ മകന്‍ വൈശാഖിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരെയും തിരയില്‍പ്പെട്ട് കാണാതായത്.

Alappuzha, News, Kerala, Dead Body, Body Found, Student, Missing, Body of another student found who drowned in sea.

വ്യാഴാഴ്ച വൈകിട്ട് 5.30 മണിയോടെ ആറ് വിദ്യാര്‍ഥികള്‍ തീരത്തെത്തുകയും ഇതില്‍ മൂന്നുപേര്‍ കടലിലിറങ്ങുകയുമായിരുന്നു. പിന്നാലെ തിരയില്‍പ്പെട്ട കുട്ടികളുടെ നിലവിളി കേട്ട് മീന്‍പിടിത്തക്കാര്‍ എത്തി. ഇവര്‍ കയറെറിഞ്ഞു നല്‍കിയാണ് മുങ്ങിത്താണ വിദ്യാര്‍ഥിയെ രക്ഷപെടുത്തിയത്. അപ്പോഴേക്കും മറ്റ് രണ്ടുപേരും മുങ്ങിതാഴ്ന്നു.

ചേര്‍ത്തല ഡിവൈഎസ്പി ടി ബി വിജയന്റെ നേതൃത്വത്തില്‍ പൊലീസും കടക്കരപ്പള്ളിയിലെയും ചേര്‍ത്തല തെക്കിലെയും ജനപ്രതിനിധികളും മത്സ്യതൊഴിലാളി യൂനിയന്‍ നേതാക്കളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി രംഗത്തെത്തിയിരുന്നു. അഗ്‌നിശമനസേനയും, തീരദേശ പൊലീസും, പൊലീസ് സേനയും വെള്ളിയാഴ്ചയും സംയുക്തമായി തെരച്ചില്‍ നടത്തിരുന്നു.

Keywords: Alappuzha, News, Kerala, Dead Body, Body Found, Student, Missing, Body of another student found who drowned in sea.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?