CWG | കോമന്‍വെല്‍ത് ഗെയിംസ്: പാരാ ടേബിള്‍ ടെനീസില്‍ ഭവിന പട്ടേലിന് സ്വര്‍ണം
ബര്‍മിങ്ഹാം: (www.kvartha.com) കോമന്‍വെല്‍ത് ഗെയിംസില്‍ പാരാ ടേബിള്‍ ടെനീസില്‍ സ്വര്‍ണം സ്വന്തമാക്കി ഭവിന പട്ടേല്‍. നൈജീരിയന്‍ താരത്തെയാണ് ഭവിന ഫൈനലില്‍ തോല്‍പ്പിച്ചത്. ഇതോടെ കോമന്‍വെല്‍ത് ഗെയിംസില്‍ ഇന്‍ഡ്യയ്ക്ക് 13-ാം സ്വര്‍ണമാണ് ലഭിക്കുന്നത്. 40 മെഡലുകളുമായി ഇന്‍ഡ്യ അഞ്ചാം സ്ഥാനത്താണ്.
പുരുഷ ഹോകിയില്‍ ഇന്‍ഡ്യ ഫൈനലില്‍ എത്തിയിട്ടുണ്ട്. കോമന്‍വെല്‍ത് ഗെയിംസ് ഗുസ്തിയില്‍ ഇന്‍ഡ്യക്ക് വീണ്ടും സ്വര്‍ണം ലഭിച്ചിരുന്നു. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ രവികുമാര്‍ ദഹിയയാണ് സ്വര്‍ണം നേടിയത്. നൈജീരിയയുടെ എബികെവെനിമോ വെല്‍സനെ കീഴടക്കിയാണ് ദഹിയ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. സ്‌കോര്‍ 10-0. സെമിഫൈനലില്‍ പാകിസ്താന്റെ ആസാദ് അലിയെ 12-4 എന്ന സ്‌കോറിന് വീഴ്ത്തിയാണ് ദഹിയ ഫൈനലിലേക്ക് ടികറ്റെടുത്തത്.
ലോന്‍ ബോള്‍സില്‍ ഇന്‍ഡ്യന്‍ പുരുഷ ടീം മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. നോര്‍തേന്‍ അയര്‍ലന്‍ഡിനെതിരായ ഫൈനലില്‍ 5-18 എന്ന സ്‌കോറിന് വീണ ഇന്‍ഡ്യ വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ലോന്‍ ബോള്‍സ് വനിതാ, പുരുഷ ഇവന്റുകളില്‍ ഇന്‍ഡ്യ മെഡല്‍ നേടി. വനിതാ ലോന്‍ ബോള്‍സില്‍ ഇന്‍ഡ്യ സ്വര്‍ണം നേടിയിരുന്നു.
തന്റെ തന്നെ ദേശീയ റെകോര്‍ഡ് തിരുത്തിക്കുറിച്ച്, സ്റ്റീപിള്‍ചേസില്‍ അവിനാഷ് സാബ്ലെ വെള്ളിമെഡല്‍ നേടി. 8 മിനിട്ട് 11.20 സെകന്‍ഡിലാണ് അവിനാഷ് ഫിനിഷ് ചെയ്തത്. 8 മിനിട്ട് 12.48 സെകന്‍ഡ് ആയിരുന്നു താരത്തിന്റെ ദേശീയ റെകോര്‍ഡ്. 8 മിനിട്ട് 11. 15 സെകന്‍ഡില്‍ ഫിനിഷ് ചെയ്ത കെനിയന്‍ താരം അബ്രഹാം കിബിവോട് ഈയിനത്തില്‍ സ്വര്‍ണം നേടി.
Powered by Info News For You

Comments
Post a Comment