CJI And Judge | വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഇനി 6 മാസത്തേക്ക് ഡെൽഹിയിൽ വസതി; റിട. ജഡ്ജുമാർക്ക് ഒരു വർഷത്തേക്ക് സുരക്ഷ; നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർകാർ
ന്യൂഡെൽഹി: (www.kvartha.com) ചീഫ് ജസ്റ്റിസുമാർക്കും സുപ്രീം കോടതി ജഡ്‌ജുമാർക്കും വിരമിച്ച ശേഷം ആനുകൂല്യങ്ങൾ നൽകുന്നതിനായി 1958 ലെ സുപ്രീം കോടതി ജഡ്ജുമാരുടെ (ശമ്പളവും സേവന വ്യവസ്ഥകളും) നിയമം കേന്ദ്ര സർകാർ ഭേദഗതി ചെയ്തു. ഇതനുസരിച്ച് വിരമിച്ച ചീഫ് ജസ്റ്റിസിന് വിരമിക്കുന്ന തീയതി മുതൽ ആറ് മാസം താമസിക്കാൻ ഡെൽഹിയിൽ ടൈപ് VII വസതി അനുവദിക്കും.
ഇതിനുപുറമെ, വിരമിച്ചതിന് ശേഷം ഒരു വർഷം വരെ സുപ്രീം കോടതിയിലെ എല്ലാ ജഡ്ജുമാർക്കും 24 മണിക്കൂർ സുരക്ഷ നൽകും. കൂടാതെ ഒരു വർഷത്തേക്ക് ഒരു ഡ്രൈവറെയും സഹായിയെയും നിയമിക്കും.
നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണ ഓഗസ്റ്റ് 26 ന് സ്ഥാനമൊഴിയുകയാണ്. ഈ സൗകര്യം ലഭിക്കുന്ന ആദ്യ ജഡ്ജാകും അദ്ദേഹം. ഇതിന് പുറമെ ചില നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിന് വിമാനത്താവളത്തിൽ ആചാരപരമായ വിശ്രമമുറികളിൽ സൗകര്യം ലഭിക്കും.
Powered by Info News For You

Keywords: Rent-free Accommodation for 6 Months for Retd CJI, News,newdelhi,Top-Headlines, Latest-News, Supreme Court of India, Judge, Central Government.
Powered by Info News For You
.jpg)
Comments
Post a Comment