Breast Cancer | ഇനി സ്തനാർബുദം സമയബന്ധിതമായി ചികിത്സിക്കാം; മരുന്ന് വിപണിയിൽ എത്തിക്കാൻ ആസ്ട്രസെനെക ഇൻഡ്യയ്ക്ക് ഡിസിജിഐ അനുമതി
ന്യൂഡെൽഹി: (www.kvartha.com) സ്തനാർബുദം (Breast Cancer) സ്ത്രീകൾക്ക് വലിയ പ്രശ്നമാണ്. വൈകി കണ്ടെത്തുന്നതിനാൽ, രാജ്യത്ത് മരണനിരക്ക് വർധിക്കുന്നു. അതേ സമയം, ഇനി സ്തനാർബുദം സമയബന്ധിതമായി ചികിത്സിക്കാൻ കഴിയും. കൂടാതെ, മരുന്ന് എളുപ്പത്തിൽ ലഭിക്കുകയും ചെയ്യും. സ്തനാർബുദ ചികിത്സയ്ക്കുള്ള മരുന്ന് വിപണനം ചെയ്യുന്നതിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇൻഡ്യ (DCGI) യുടെ അനുമതി ലഭിച്ചതായി ഫാർമസ്യൂടികൽ കംപനിയായ ആസ്ട്രസെനെക ഇൻഡ്യ (AstraZeneca India) അറിയിച്ചു.
മുമ്പ് നിയോഅഡ്ജുവന്റ് അല്ലെങ്കിൽ അഡ്ജുവന്റ് കീമോതെറാപി (Neoadjuvant therapy) ഉപയോഗിച്ച് ചികിത്സിച്ചിട്ടുള്ള പ്രാരംഭ ഘട്ടത്തിലുള്ള സ്തനാർബുദമുള്ള മുതിർന്ന രോഗികളുടെ ചികിത്സയ്ക്കുള്ള മോണോതെറാപിയായി ലിൻപാർസ (Lynparza - Olaparib) ഡിജിസിഐ അംഗീകരിച്ചു. പ്രാരംഭ ഘട്ടത്തിലുള്ള സ്തനാർബുദ ചികിത്സയ്ക്ക് Lynparza ഇപ്പോൾ ഇൻഡ്യയ്ക്ക് പുറമെ യുഎസ്, യൂറോപ്യൻ യൂണിയൻ, ജപാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്.
സ്തനാർബുദത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 'ബ്രെസ്റ്റ് ക്യാൻസർ ജീൻ' (BRCA - Breast Cancer gene) ചികിത്സിക്കുന്നതിനുള്ള ആദ്യത്തെ അംഗീകൃത മരുന്നാണിത്. ലോകത്താകമാനം ഏറ്റവും സാധാരണയായി കണ്ടുപിടിക്കപ്പെടുന്ന ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദമെന്ന് ആസ്ട്രസെനെക ഇൻഡ്യ മാനജിങ് ഡയറക്ടർ ഗഗൻദീപ് സിംഗ് പറഞ്ഞു, ഓരോ വർഷവും 23 ലക്ഷം രോഗികൾ ചികിത്സ തേടുന്നു. ഇൻഡ്യയിൽ സംഭവിക്കുന്ന മരണങ്ങളിൽ 62 ശതമാനവും അകാല മരണങ്ങളിൽ 48 ശതമാനവും ക്യാൻസർ പോലുള്ള സാംക്രമികേതര രോഗങ്ങൾ (NCDs) മൂലമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.
Powered by Info News For You

Comments
Post a Comment