ബെംഗ്‌ളൂറില്‍ ബൈക് അപകടം; കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു

തലശേരി: (www.kvartha.com) ബെംഗ്‌ളൂറിലുണ്ടായ ബൈക് അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില താഴെ ചൊവ്വ ശ്രീരാഗത്തില്‍ സുരേഷ് ബാബു-ഷിംന ദമ്പതികളുടെ മകന്‍ ശ്രീരാഗാണ് (23) മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ മഡിവാള താവരെകരെയില്‍ വച്ചായിരുന്നു അപകടം.

എച് എസ് ആര്‍ ലേ ഔടിലെ ടിഎംജി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട് വിദ്യാര്‍ഥിയാണ് ശ്രീരാഗ്. എതിരെ വന്ന ഓടോറിക്ഷ ശ്രീരാഗ് സഞ്ചരിച്ച ബൈകില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. തെറിച്ചു പോയ യുവാവ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ പോയി ഇടിച്ചു നട്ടെല്ലിന് പരിക്കേറ്റു.

Thalassery, News, Kerala, bike, Accident, Injured, Kannur: Student died in bike accident.

പിന്നാലെ മറ്റൊരു ബൈകില്‍ വരികയായിരുന്ന സുഹൃത്തുക്കളായ അതുലും അഞ്ജുഷും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീദേവി, ശ്രീഹണി എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Thalassery, News, Kerala, bike, Accident, Injured, Kannur: Student died in bike accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?