BJP Leader | ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി; ബി ജെ പി നേതാവിന്റെ നടപടി വിവാദത്തില്‍

ന്യൂഡെല്‍ഹി: (www.kvartha.com) ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ അണികള്‍ക്കു നിര്‍ദേശം നല്‍കിയ ബി ജെ പി നേതാവിന്റെ നടപടി വിവാദത്തില്‍. ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര ഭടാണ് വിവാദത്തിലായത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പാര്‍ടി പരിപാടിയിലായിരുന്നു ഭടിന്റെ വിവാദ നിര്‍ദേശം.

Take Photos Of Homes Without National Flag, Says Uttarakhand BJP Chief, Then Clarifies, New Delhi, News, Politics, Independence-Day, Controversy, BJP, Congress, National

ദേശീയ പതാക ഉയര്‍ത്താത്തവരെ രാജ്യത്തിനു വിശ്വസിക്കാനാവില്ലെന്നും ആരാണു ദേശീയവാദിയെന്ന് തിരിച്ചറിയാന്‍ ഇതുവഴി സാധിക്കുമെന്നുമായിരുന്നു ഭട് പറഞ്ഞത്. തുടര്‍ന്നാണ് പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാനും ആവശ്യപ്പെട്ടു.

സംഭവം വിവാദമായതോടെ, ബിജെപി പ്രവര്‍ത്തകരുടെ വീടുകളെക്കുറിച്ച് മാത്രമാണ് താന്‍ പറഞ്ഞതെന്ന ന്യായീകരണവുമായി നേതാവ് രംഗത്തെത്തി. ആര്‍എസ്എസ് ആസ്ഥാനത്ത് മുന്‍പ് ദേശീയ പതാക ഉയര്‍ത്തിയിരുന്നില്ലെന്നും ഭടിന്റെ മാനദണ്ഡപ്രകാരം അവരെയും വിശ്വസിക്കാനാവില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതാവ് കരണ്‍ മഹറ കുറ്റപ്പെടുത്തി.

Keywords: Take Photos Of Homes Without National Flag, Says Uttarakhand BJP Chief, Then Clarifies, New Delhi, News, Politics, Independence-Day, Controversy, BJP, Congress, National.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?