BJP leader Says | 'ഞങ്ങൾ ഇതുവരെ 5 പേരെ കൊന്നു'; ആൾക്കൂട്ട കൊലപാതകങ്ങൾ സമ്മതിച്ച് രാജസ്താൻ ബിജെപി നേതാവ്; വീഡിയോ വൈറൽ; പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലാൻ ആഹ്വാനം
ജയ്പൂർ: (www.kvartha.com) പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്നും ഇതുവരെ തങ്ങള്‍ അഞ്ച് പേരെ കൊന്നെന്നും വെളിപ്പെടുത്തി രാജസ്താൻ ബിജെപി നേതാവ്. 'ലാലവണ്ടിയിലോ ബെഹ്‌റോറിലോ ആകട്ടെ, ഞങ്ങൾ ഇതുവരെ അഞ്ച് പേരെ കൊന്നു' എന്ന് പറഞ്ഞുകൊണ്ട് 'പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലാൻ' ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്യുന്ന ബിജെപി മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയുടെ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പശുക്കടത്ത് ആരോപിച്ച് റക്ബർ ഖാന്റെയും പെഹ്‌ലു ഖാന്റെയും ആൾക്കൂട്ട കൊലപാതകകങ്ങളാണ് ബിജെപി നേതാവ് പറഞ്ഞ രണ്ട് കൊലപാതകങ്ങൾ. ഒന്ന് 2017 ലും മറ്റൊന്ന് 2018 ലും ആയിരുന്നു അത്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലിരുന്നപ്പോൾ ഗ്യാൻ ദേവ് അഹൂജ എംഎൽഎ ആയിരുന്ന രാംഗഡിലാണ് സംഭവം നടന്നത്. മറ്റ് ഏത് മൂന്ന് കൊലപാതകങ്ങളെയാണ് അദ്ദേഹം പരാമർശിച്ചതെന്ന് വ്യക്തല്ല.
'ഞാൻ പ്രവർത്തകർക്ക് കൊല്ലാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഞങ്ങൾ അവരെ കുറ്റവിമുക്തരാക്കുകയും ജാമ്യം ഉറപ്പാക്കുകയും ചെയ്യും', അദ്ദേഹം വീഡിയോയിൽ പറയുന്നു. പെഹ്‌ലു ഖാന്റെ കൊലപാതകത്തിലെ ആറ് പ്രതികളെയും 2019-ൽ വെറുതെവിട്ടെങ്കിലും സംസ്ഥാനത്തെ കോൺഗ്രസ് സർകാരിന്റെ അപീൽ ഇപ്പോൾ ഹൈകോടതിയുടെ പരിഗണനയിലാണ്. റക്ബർ ഖാന്റെ കൊലപാതകത്തിൽ, പ്രാദേശിക കോടതിയിൽ ഇപ്പോഴും വിചാരണ നടക്കുന്നു.
വീഡിയോ വൈറലായതോടെ, ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരം വർഗീയ സംഘർഷം പ്രചരിപ്പിച്ചതിന് ഗ്യാൻ ദേവ് അഹൂജയ്‌ക്കെതിരെ കേസെടുത്തു. കൊലയാളികൾ 'ദേശസ്നേഹികളും' 'ഛത്രപതി ശിവജിയുടെയും ഗുരു ഗോവിന്ദ് സിങ്ങിന്റെയും യഥാർഥ പിൻഗാമികൾ' ആണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മുമ്പും സമാനമായ പരാമർശം നടത്തിയിട്ടുണ്ട്.
അതേസമയം അഹൂജയുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ സ്വന്തം കാഴ്ചപ്പാടുകളാണെന്നും പാർടിക്ക് പങ്കില്ലെന്നും ബിജെപിയുടെ അൽവാർ സൗത് തലവൻ സഞ്ജയ് സിംഗ് നറുക്കയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപോർട് ചെയ്തു.
Powered by Info News For You

"We've Killed 5 So Far...": BJP Ex-MLA Gyandev Ahuja In Viral Video Calls For Lynching #BJP #Lynching #GyandevAhuja pic.twitter.com/ra4KLZPTGN
— AH Siddiqui (@anwar0262) August 20, 2022
'ഞാൻ പ്രവർത്തകർക്ക് കൊല്ലാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഞങ്ങൾ അവരെ കുറ്റവിമുക്തരാക്കുകയും ജാമ്യം ഉറപ്പാക്കുകയും ചെയ്യും', അദ്ദേഹം വീഡിയോയിൽ പറയുന്നു. പെഹ്‌ലു ഖാന്റെ കൊലപാതകത്തിലെ ആറ് പ്രതികളെയും 2019-ൽ വെറുതെവിട്ടെങ്കിലും സംസ്ഥാനത്തെ കോൺഗ്രസ് സർകാരിന്റെ അപീൽ ഇപ്പോൾ ഹൈകോടതിയുടെ പരിഗണനയിലാണ്. റക്ബർ ഖാന്റെ കൊലപാതകത്തിൽ, പ്രാദേശിക കോടതിയിൽ ഇപ്പോഴും വിചാരണ നടക്കുന്നു.
വീഡിയോ വൈറലായതോടെ, ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരം വർഗീയ സംഘർഷം പ്രചരിപ്പിച്ചതിന് ഗ്യാൻ ദേവ് അഹൂജയ്‌ക്കെതിരെ കേസെടുത്തു. കൊലയാളികൾ 'ദേശസ്നേഹികളും' 'ഛത്രപതി ശിവജിയുടെയും ഗുരു ഗോവിന്ദ് സിങ്ങിന്റെയും യഥാർഥ പിൻഗാമികൾ' ആണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മുമ്പും സമാനമായ പരാമർശം നടത്തിയിട്ടുണ്ട്.
അതേസമയം അഹൂജയുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ സ്വന്തം കാഴ്ചപ്പാടുകളാണെന്നും പാർടിക്ക് പങ്കില്ലെന്നും ബിജെപിയുടെ അൽവാർ സൗത് തലവൻ സഞ്ജയ് സിംഗ് നറുക്കയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപോർട് ചെയ്തു.
Keywords: We've killed 5 so far: Rajasthan BJP leader caught on camera admitting 'lynching'; cites Pehlu Khan, Rakbar as examples, National, Jaipur, News, Top-Headlines, Latest-News, Rajasthan, Cow, BJP, Leader.
Powered by Info News For You
.jpg)
Comments
Post a Comment