Attacked | പിണങ്ങിപ്പോയ ഭാര്യയേയും മക്കളേയും കാണാനെന്ന വ്യാജേന എത്തിയ യുവാവ് ഭാര്യാപിതാവിനെ കുത്തിപ്പരിക്കേല്പിച്ചെന്ന് പരാതി; തടയാനെത്തിയ മാതാവിനും പരിക്ക്

ചെറുതോണി: (www.kvartha.com) പിണങ്ങിപ്പോയ ഭാര്യയേയും മക്കളേയും കാണാനെന്ന വ്യാജേന ഭാര്യാഗൃഹത്തിലെത്തിയ യുവാവ് ഭാര്യാപിതാവിനെ കുത്തിപ്പരിക്കേല്പിച്ചെന്ന് പരാതി. കരിമ്പന്‍ സ്വദേശി രതിഷ് (39) ആണ് ഭാര്യാ പിതാവിനെ കുത്തിപ്പരിക്കേല്പിച്ചത്.

Oldman and his wife attacked in Cheruthoni, Idukki, News, Local News, Attack, Injured, Hospital, Treatment, Kerala

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പുഷ്പഗിരി കിഴക്കേപ്പറമ്പില്‍ രാജശേഖരന്‍ (അനിയന്‍-60) കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജശേഖരനെ ആക്രമിക്കുന്നത് തടയാന്‍ ചെന്ന ഭാര്യ ഓമനയ്ക്കും പരിക്കേറ്റു.

രതീഷിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ 15-ദിവസം മുമ്പാണ് രണ്ട് കുട്ടികളേയുംകൊണ്ട് പുഷ്പഗിരിയിലെ സ്വന്തം വീട്ടിലേക്ക് ഭാര്യ രാഖിയെത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. തന്നെ കൊലപ്പെടുത്തുകയായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യമെന്ന് രാഖി പറഞ്ഞു. കൊലപ്പെടുത്താന്‍ കത്തിവാങ്ങി വച്ചിട്ടുണ്ടെന്ന് ഇയാള്‍ പലതവണ തന്നെ വിളിച്ച് പറഞ്ഞിരുന്നതായും രാഖി നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords: Oldman and his wife attacked in Cheruthoni, Idukki, News, Local News, Attack, Injured, Hospital, Treatment, Kerala.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?