Arrested | ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍

തൊടുപുഴ: (www.kvartha.com) ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട യൂനസ് റസാഖ് (25), കോതമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അക്ഷയ ഷാജി (22) എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

6.6 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പി മധു ബാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച പ്രതികളെ പിടികൂടിയത്. അതേസമയം ശനിയാഴ്ച എംഡിഎംഎയും കഞ്ചാവും സഹിതം ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ എം ജെ ശാനവാസിനെയും കൂട്ടാളിയെയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.

Thiruvananthapuram, News, Kerala, Arrest, Arrested, Crime, Police, Remanded, Man and woman arrested with drugs.

Keywords: Thiruvananthapuram, News, Kerala, Arrest, Arrested, Crime, Police, Remanded, Man and woman arrested with drugs.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?