Arrested | പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി; യുവാവ് അറസ്റ്റില്‍
കോട്ടയം: (www.kvartha.com) വൈക്കം തലയോലപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് പഞ്ചായത് പരിധിയില്‍പെട്ട അനന്തു അനില്‍കുമാര്‍ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിക്ക് മുന്നില്‍ നടുറോഡില്‍ വച്ചാണ് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഭയന്ന പെണ്‍കുട്ടി സ്‌കൂളിലേക്ക് തിരിച്ചോടി അധ്യാപകരോട് കാര്യം പറഞ്ഞു. വിവരമറിഞ്ഞ അധ്യാപകരില്‍ ചിലര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും ബൈകിലെത്തിയ പ്രതി കടന്നുകളയുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kottayam, News, Kerala, Student, Arrest, Arrested, Crime, Case, Police, Kottayam: Man arrested after complaint of student.
Powered by Info News For You

Comments
Post a Comment