Arrested | മുംബൈയില്‍ നവജാതശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന് കേസ്; 2 സ്ത്രീകള്‍ അറസ്റ്റില്‍


മുംബൈ: (www.kvartha.com) നവജാതശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. ജൂലിയ ഫെര്‍ണാന്‍ഡസ് (35), ശബാന ശെയ്ഖ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മനുഷ്യക്കടത്ത്, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 

സിയോണിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

പുനെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ ജീവനക്കാരനാണ് വിവരം ആദ്യം ലഭിച്ചത്. തുടര്‍ന്ന് സ്ത്രീ-ശിശുക്ഷേമ അധികൃതര്‍ക്ക് വിവരം കൈമാറുകയായിരുന്നു. ഇക്കാര്യം മുംബൈ പൊലീസിനെ അറിയിക്കുകയും എസ്എസ് ബ്രാഞ്ച് പ്രതികള്‍ക്കായി കെണിയൊരുക്കുകയും ചെയ്തു. തുടര്‍ന്ന് ആവശ്യക്കാരെന്ന വ്യാജേനെ സമീപിച്ചാണ് പൊലീസ് ഇവരെ കുടുക്കിയത്. 

News,National,India,Mumbai,sales,Child,Police,Crime,Case,Arrest, Mumbai: Two women held for attempting to sell newborn for Rs 4.5 lakh


കുട്ടിയെ നല്‍കാന്‍ 4.5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും അതില്‍ നാല് ലക്ഷം ശിശുവിന്റെ ബയോളജികല്‍ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും ബാക്കി തങ്ങളുടെ കമീഷനാണെന്നും മൊഴി നല്‍കി. കച്ചവടം ഉറപ്പിച്ചതോടെ ഗാന്ധി മാര്‍കറ്റ് ഏരിയയിലെ ഒരു നഴ്‌സിംഗ് ഹോമിന് സമീപം എത്താന്‍ ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

മുന്‍പും സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് ഫെര്‍ണാന്‍ഡസിനെ മാന്‍ഖുര്‍ദ്, വഡാല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: News,National,India,Mumbai,sales,Child,Police,Crime,Case,Arrest, Mumbai: Two women held for attempting to sell newborn for Rs 4.5 lakh

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?