Arrested | ഒമാനില്‍ മലയാളിയുടെ ജ്വലറിയില്‍ കവര്‍ച നടന്ന സംഭവം; 3 പേര്‍ അറസ്റ്റില്‍

മസ്ഖത്: (www.kasargodvartha.com) ഒമാനില്‍ ജ്വലറിയില്‍ (Jewelry) നിന്ന് കവര്‍ച നടത്തിയെന്ന സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. റൂവി ഹൈസ്ട്രീറ്റിലെ പ്രമുഖ മലയാളി ഗ്രൂപിന്റെ ജ്വലറിയില്‍ വ്യാഴാഴ്ച പുലര്‍ചെയാണ് സംഭവം നടന്നത്. പിടിയിലായ മൂന്നുപേരും ഏഷ്യന്‍ വംശജരാണ്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തതായും റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു.

രാജ്യത്ത് നിന്ന് കടത്താനായി ആഭരണങ്ങള്‍ ഉരുക്കിയാണ് ഇവര്‍ സൂക്ഷിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. മോഷ്ടാക്കളെ ഞായറാഴ്ച ജുവലറിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഷടര്‍ മുറിച്ച് അകത്തുകടന്ന ഇവര്‍ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് ആഭരണങ്ങള്‍ കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അല്‍ ഖുവൈറിലെ താമസസ്ഥലത്ത് നിന്ന് മോഷ്ടാക്കളെ പിടികൂടിയത്.

News, Gulf, World, Oman, Top-Headlines, arrest, Arrested, Crime, Police, Three arrested for stealing from jewelry shop in Muscat.

Keywords: News, Gulf, World, Oman, Top-Headlines, arrest, Arrested, Crime, Police, Three arrested for stealing from jewelry shop in Muscat.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?