Accidental Death | കൂത്താട്ടുകുളത്ത് ടോറസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരുക്ക്
കൂത്താട്ടുകുളം: (www.kvartha.com) കൂത്താട്ടുകുളത്ത് വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പഴയ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ടോറസും കാറും കൂട്ടിയിടിച്ച് കോട്ടയം മണിമല സ്വദേശി ഏത്തക്കാട്ട് ജിജോ (38) ആണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരുക്കേറ്റു.
മുംബൈയില്‍ താമസിക്കുന്ന ജിജോ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ മടങ്ങുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും മെറ്റല്‍ നിറച്ചെത്തിയ ടോറസില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ കണ്ണൂര്‍ ഡൊമിനിക് പ്രൊവിന്‍സിലെ ഫാ. ബോബിന്‍ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂത്താട്ടുകുളത്തെ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ജിജോയുടെ മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കുശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Powered by Info News For You

Comments
Post a Comment