Accidental Death | റോഡിലെ കുഴി ഒഴിവാക്കാന്‍ ബൈക് വെട്ടിച്ച യുവാവിന് ലോറിക്കടിയില്‍പെട്ട് ദാരുണാന്ത്യം
ആലപ്പുഴ: (www.kasargodvartha.com) ദേശീയപാതയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബൈക് യാത്രികനായ, പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ ( ഉണ്ണി 28) ആണ് മരിച്ചത്. പുന്നപ്ര കുറവന്‍തോടാണ് അപകടം നടന്നത്. റോഡിലെ കുഴി ഒഴിവാക്കാന്‍ ബൈക് വെട്ടിച്ചപ്പോള്‍ യുവാവ് ബസ് തട്ടി ലോറിക്കടിയില്‍പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ ഭാഗത്ത് ദേശീയപാതയില്‍ നിരവധി കുഴികളാണുള്ളത്. റോഡിലെ കുഴികള്‍ മൂടാത്തതിനെതിരെ ഹൈകോടതി സര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ദേശീയപാതയിലെ കുഴികള്‍ ഉടനടി അടയ്ക്കണമെന്ന് ഹൈകോടതി അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് കുഴിയടയ്ക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ഇത് അശാസ്ത്രീയമായ രീതിയിലാണെന്ന് ആക്ഷേപമുയര്‍ന്നു. പാകറ്റിലാക്കിയ ടാര്‍ മിക്‌സ് കൊണ്ടുവന്ന് കുഴികളില്‍ തട്ടി കൈകോട്ട് ഉപയോഗിച്ച് ഉറപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Keywords: news,Kerala,State,Accident,Death,Top-Headlines, Alappuzha: Youth died in bike accidentPowered by Info News For You

Comments
Post a Comment