Accident | ബസും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; ലോഡ്ജ് ഉടമയ്ക്ക് ദാരുണാന്ത്യം

കോട്ടയം: (www.kvartha.com) ബസും സ്‌കൂടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡ്ജ് ഉടമയ്ക്ക് ദാരുണാന്ത്യം. തെള്ളകം ഹോളിക്രോസ് സ്‌കൂളിന് സമീപം മ്യാലില്‍ എം കെ ജോസഫ് (77) ആണ് മരിച്ചത്. എംസി റോഡില്‍ തെള്ളകം ജംക്ഷനില്‍ വച്ച് വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് സൂപര്‍ഫാസ്റ്റ് ബസും സ്‌കടറും കൂട്ടിയിടിച്ചത്.

വീട്ടില്‍നിന്ന് കാരിത്താസ് ജംക്ഷനിലെ ലോഡ്ജിലേക്ക് പോകുന്നതിനിടെയാണ് അപകടം. തൃശൂര്‍പത്തനാപുരം സൂപര്‍ഫാസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്‌കൂടറില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Kottayam, News, Kerala, Accident, Death, Accidental Death, Kottayam: Lodge owner died in road accident.

അതേസമയം 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകള്‍ അപകടത്തില്‍ മരിച്ച സ്ഥലത്താണ് വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ പിതാവ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. റിട. സര്‍വേ സൂപ്രണ്ടും ജോയ്‌സ് ലോഡ്ജ് ഉടമയുമായ ജോസഫിന്റെ മകള്‍ ജോയ്‌സ് 1985ല്‍ റോഡ് കടക്കുന്നതിനിടെ കാറിടിച്ചാണു മരിച്ചത്.

ജോസഫിന്റെ ഭാര്യ: ത്രേസ്യാമ്മ (റിട. നഴ്‌സിങ് സൂപ്രണ്ട്, മെഡികല്‍ കോളജ്). മറ്റു മക്കള്‍: ജയ്‌സന്‍ (ബെംഗ്‌ളുറു), ജയ (യുഎസ്).

Keywords: Kottayam, News, Kerala, Accident, Death, Accidental Death, Kottayam: Lodge owner died in road accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?