Youth Police Custody | കൊല്ലം പുനലൂരില്‍ യുവതിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍


കൊല്ലം: (www.kvartha.com) യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ വീട്ടില്‍നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. മണിയാറില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജു ഭവനില്‍ മഞ്ജു(35)വാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മണികണ്ഠനാണ് (38) കസ്റ്റഡിയിലായത്. 

യുവതിയെ ഷാള്‍ കഴുത്തില്‍ മുറുക്കിക്കൊലപ്പെടുത്തിയ ശേഷം യുവാവ് കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

സംഭവത്തെ കുറിച്ച് പുനലൂര്‍ പൊലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച് രാവിലെ മഞ്ജുവിന്റെ സഹോദരന്‍ പ്രമോദ് ഇവരുടെ വീട്ടിലെത്തി. മഞ്ജുവിനെ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ല. അകത്തേക്ക് നോക്കിയപ്പോള്‍ ഹാളില്‍ കട്ടിലില്‍ മഞ്ജു പുതച്ചുമൂടി കിടക്കുന്നത് കണ്ടു. തട്ടിവിളിച്ചിട്ടും പ്രതികരണം ഇല്ലായിരുന്നു. ഈ സമയം അടുക്കളയില്‍ നിന്ന് കഴുത്തില്‍ വയര്‍ കുരുക്കിട്ട നിലയിലും രണ്ടു കൈകളുടെയും ഞരമ്പുകള്‍ ചെറുതായി മുറിച്ച നിലയിലും കയ്യില്‍ കത്തിയുമായി മണികണ്ഠനെയും കണ്ടെത്തി. മഞ്ജുവിന്റെ കുടുംബവീടിന് സമീപത്താണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്നത്. 

News,Kerala,State,Kollam,Death,Police,Custody,Crime,Local-News, Incident where woman found dead in Punalur, Kollam; Man in Police Custody


പ്രമോദ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തി മഞ്ജുവിന്റെ മൃതദേഹം പുനലൂര്‍ താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മണികണ്ഠനെ കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി താലൂക് ആശുപത്രിയിലാക്കി. പെയിന്റിങ് തൊഴിലാളിയായ മണികണ്ഠന്‍ മദ്യപിച്ചെത്തി ഭാര്യയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്നും വെള്ളിയാഴ്ച വൈകിട്ടും ഇവരുടെ വീട്ടില്‍ ബഹളം കേട്ടിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

ഇവരുടെ രണ്ടുകുട്ടികളും മഞ്ജുവിന്റെ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മഞ്ജുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News,Kerala,State,Kollam,Death,Police,Custody,Crime,Local-News, Incident where woman found dead in Punalur, Kollam; Man in Police Custody





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?