Youth Killed | സുള്ള്യയില്‍ യുവ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

മംഗ്ലൂറു: (www.kasargodvartha.com) സുള്ള്യ താലൂകിലെ ബെല്ലാരെയ്ക്കടുത്ത് നെട്ടാരുവില്‍ യുവ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. യുവമോര്‍ച ജില്ലാ എക്സിക്യൂടീവ് കമിറ്റി അംഗം ബെല്ലാരി നെട്ടാരുവിലെ പ്രവീണ്‍ (32) ആണ് കൊല്ലപ്പെട്ടത്.
              
Young BJP leader killed in Sullia, Karnataka,Mangalore,news,Top-Headlines,BJP,Killed,Sullia,Police,Investigation.

ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാം ഉടമയാണ്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് പ്രവീണിനെ കൊലപ്പെടുത്തിയത്. കടയുടെ ഷടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈകിലെത്തിയ രണ്ടുപേര്‍ പ്രവീണിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലയ്ക്ക് ശേഷം അക്രമികള്‍ ബൈകില്‍ തന്നെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ തന്നെ മരണപ്പെടുകയായിരുന്നു.

ബെല്ലാരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബെല്ലാരെയിലും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലായ് 21 ന് സുള്ള്യ പുത്തൂര്‍ സ്വദേശി മുഹമ്മദ് മസ്ഊദ് എട്ടംഗ സംഘത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബിജെപി നേതാവ് കൊല്ലപ്പെട്ടത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് സുള്ള്യ പുത്തൂര്‍ താലൂകുകളില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കേസന്വേഷണത്തിനായി അഞ്ച് ടീമുകളടങ്ങുന്ന പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. കൊലപാതകത്തെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മ അപലപിച്ചു.

Keywords: Young BJP leader killed in Sullia, Karnataka,Mangalore,news,Top-Headlines,കേരള വാര്‍ത്ത,BJP,Killed,Sullia,Police,Investigation.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?