Youth Killed | സുള്ള്യയില്‍ 32 കാരനായ ബിജെപി യുവ നേതാവ് വെട്ടേറ്റ് മരിച്ചു; നഗരത്തില്‍ കനത്ത പൊലീസ് സുരക്ഷ


സുള്ള്യ: (www.kvartha.com) സുള്ള്യയില്‍ 32 കാരനായ ബിജെപി യുവ നേതാവ് വെട്ടേറ്റ് മരിച്ചു. സുള്ള്യ താലൂകിലെ ബെലാരെയ്ക്കടുത്ത് നെട്ടാരുവിലാണ് സംഭവം. യുവമോര്‍ച ജില്ലാ എക്സിക്യൂടീവ് കമിറ്റി അംഗം ബെലാരി നെട്ടാരു സ്വദേശി പ്രവീണ്‍ നെട്ടാരു ആണ് കൊല്ലപ്പെട്ടത്. 

അക്ഷയ കോഴി ഫാമിന്റെ ഉടമയായ പ്രവീണ്‍ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. കടയുടെ ഷടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈകിലെത്തിയ രണ്ടംഗസംഘം പ്രവീണിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം പ്രതികള്‍ വന്ന വാഹനത്തില്‍ തന്നെ രക്ഷപ്പെട്ടു. 

News,National,India,Karnataka,Killed,Crime,Youth,Police,BJP,Sullia: BJP youth leader killed


ഗുരുതരമായി പരുക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ വഴിമധ്യേ മരണപ്പെട്ടതായാണ് വിവരം. പ്രാദേശിക സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. മംഗ്ലൂറില്‍ മുന്‍പ് നടന്ന മറ്റൊരു കൊലപാതകത്തിന്റെ പ്രതികാരമായാണ് പൊലീസ് സംശയിക്കുന്നത്. 

സംഭവത്തില്‍ ബെലാരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബെലാരെ നഗരത്തില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്.

പ്രതികളെ വേഗത്തില്‍ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.   

Keywords: News,National,India,Karnataka,Killed,Crime,Youth,Police,BJP,Sullia: BJP youth leader killed 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?