Youth Died | വാഹനാപകടക്കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മരണകാരണം പൊലീസ് മര്‍ദനമെന്ന് ബന്ധുക്കള്‍

കോഴിക്കോട്: (www.kasargodvartha.com) വടകര പൊലീസ് വ്യാഴാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവന്‍ (40) ആണ് മരിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ സ്റ്റേഷന്‍ പരിസരത്ത് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

സിഗ്‌നല്‍ കടക്കുന്നതിനിടെ സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് സജീവനെ കസ്റ്റഡിയിലെടുത്തതെന്നും വടകര പൊലീസ് പറഞ്ഞു. 

പിന്നീട് പുലര്‍ചെ 2.30ന് സ്റ്റേഷനിലെ വളപ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട സജീവനെ ഓടോ റിക്ഷാ ഡ്രൈവര്‍മാരാണ് ആംബുലന്‍സ് വിളിച്ച് വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി അരമണിക്കൂറിനകം മരിച്ചു. ഏറെ നേരമായി പൊലീസ് സ്റ്റേഷനില്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടന്ന സജീവനെ പൊലീസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ഓടോ റിക്ഷാ ഡ്രൈവര്‍മാര്‍ ആരോപിച്ചു. 

അതേസമയം, സജീവനെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്റ്റേഷനിലിക്കെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതുകേള്‍ക്കാതെ പൊലീസ് മര്‍ദിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. 

news,Kerala,State,Kozhikode,custody,Youth,Death,Death,Top-Headlines, Vatakara: Youth who taken into police custody died


എന്നാല്‍, കസ്റ്റഡിയിലിരിക്കെ അല്ല സജീവന്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്തശേഷം വിട്ടയച്ചുവെന്നും അതിനുശേഷം കുഴഞ്ഞുവീണതാകാമെന്നും പൊലീസ് പറഞ്ഞു. 

സജീവന്റെ മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: news,Kerala,State,Kozhikode,custody,Youth,Death,Death,Top-Headlines, Vatakara: Youth who taken into police custody died

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?