Youth Arrested | എകെജി സെന്റര്‍ ആക്രമണം: സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിലെടുത്ത യുവാവ് കല്ലെറിയുമെന്ന് ഫേസ്ബുക് പോസ്റ്റിട്ടതിന് അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്

 
തിരുവനന്തപുരം: (www.kvartha.com)  എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക് പോസ്റ്റിട്ടെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. എകെജി സെന്ററില്‍ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിലെടുത്ത അന്തിയൂര്‍ കോണം സ്വദേശി റിച്ചു സച്ചുവിനെയാണ് കന്റോന്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് അറസ്റ്റ്.  

വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംശയത്തിന്റെ പേരില്‍ നിര്‍മാണത്തൊഴിലാളിയായ റിജുവിനെ കസ്റ്റഡിയിലെടുത്തത്. ഫേസ്ബുക് പോസ്റ്റിന്റെ പേരില്‍ ശനിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സിറ്റി പൊലീസ് കമിഷനര്‍ ഓഫിസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

അതേസമയം, എകെജി സെന്ററില്‍ സ്‌ഫോടക വസ്തു എറിഞ്ഞതില്‍ ഇയാളുടെ പങ്ക് കണ്ടെത്താനായില്ല. സംഭവദിവസം റിജു എകെജി സെന്ററിന് സമീപത്തെത്തിയിരുന്നു എന്നതിനുള്ള തെളിവൊന്നും കിട്ടിയിട്ടില്ലെന്നും ഫോണ്‍രേഖകള്‍ പരിശോധിച്ചതിലും ദുരൂഹമായതൊന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്നവരെ ചോദ്യംചെയ്തെങ്കിലും സംഭവം നടന്ന സമയത്ത് ഇയാള്‍ കാട്ടായിക്കോണത്തുതന്നെ ഉണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച മൊഴികള്‍. ഇയാളുടെ വാഹനവും സ്ഫോടകവസ്തു എറിഞ്ഞയാളുടെ വാഹനവും വ്യത്യസ്തവുമാണ്. ഫേസ്ബുകില്‍ പോസ്റ്റിട്ട 20 ഓളം പേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.

News,Kerala,State,Thiruvananthapuram,Facebook,Youth,Case,Arrest,Police,Social-Media,attack,Top-Headlines,Trending, AKG centre attack: One arrested related to facebook post


എകെജി സെന്റര്‍ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. ആക്രമിക്കാനെത്തിയ ആള്‍ക്ക് സ്ഫോടകവസ്തു കൈമാറിയത് മറ്റൊരാളെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. സ്ഫോടകവസ്തു എറിയുന്നതിന് തൊട്ടുമുമ്പ് സ്‌കൂടറില്‍വന്ന മറ്റൊരാള്‍ ഒരുപൊതി അക്രമം നടത്തിയ ആള്‍ക്ക് കൈമാറുന്ന ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. കുന്നുകുഴി പരിസരത്തെ സിസിടിവിയില്‍നിന്നാണ് ഇത് പൊലീസിന് ലഭിച്ചതെന്നാണ് സൂചന. ചുവന്ന സ്‌കൂടറിലാണ് അക്രമം നടത്തിയ ആള്‍ എത്തിയതെന്നും ഇയാള്‍ തന്നെയാണ് ആദ്യം സ്ഥലത്തത്തി നിരീക്ഷണം നടത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെക്കൂടി ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

വിഷയത്തില്‍ 70-ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. സ്ഫോടകവസ്തു എറിഞ്ഞയാള്‍ ഇടറോഡുകളിലൂടെ മെഡികല്‍ കോളജ് ഭാഗത്തേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു. ഈ ഭാഗത്തെ റോഡുകള്‍ കൃത്യമായി അറിയുന്നയാളാണ് അക്രമിയെന്നും അന്വേഷണസംഘം സംശയിക്കുന്നു.

Keywords: News,Kerala,State,Thiruvananthapuram,Facebook,Youth,Case,Arrest,Police,Social-Media,attack,Top-Headlines,Trending, AKG centre attack: One arrested related to facebook post


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?