Woman Killed | അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണം; പ്രാഥമികാവശ്യത്തിന് വീടിന് പുറത്തിറങ്ങിയ വീട്ടമ്മ ചവിട്ടേറ്റ് മരിച്ചു

പാലക്കാട്: (www.kasargodvartha.com) അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. പുലര്‍ചെ രണ്ടരയോടെയാണ് സംഭവം. പ്രാഥമികാവശ്യത്തിന് വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

വനത്തിനോട് ചേര്‍ന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ട് പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്ന് പരിസരവാസികള്‍ പറഞ്ഞു. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി. 

news,Kerala,State,Palakkad,Top-Headlines, #Short-News,Attack,Death, Animal, Attappadi: Woman killed by wild elephant attack


കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ വനം വാചര്‍മാര്‍ കാട്ടിലേക്ക് തിരികെ കയറ്റിയിരുന്നു. എന്നാല്‍ ഉള്‍ക്കാട്ടിലേക്ക് മടങ്ങാതിരുന്ന ആന, പുലര്‍ചെ വീണ്ടും ഇറങ്ങുകയായിരുന്നു.

Keywords: news,Kerala,State,Palakkad,Top-Headlines, #Short-News,Attack,Death, Animal, Attappadi: Woman killed by wild elephant attack

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?