Woman Found Dead | 3 മാസം ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍


തിരുവനന്തപുരം: (www.kvartha.com) ചിറയിന്‍കീഴില്‍ മൂന്നുമാസം ഗര്‍ഭിണിയായ യുവതിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വക്കം പുത്തന്‍നട ഇരവിള പാട്ടത്തില്‍വീട്ടില്‍ സുനുവിന്റെ ഭാര്യ രഞ്ജിനി(36)യാണ് മരിച്ചത്. യുവതിയുടെ ബന്ധുക്കള്‍ ഭര്‍തൃപീഡനവും ജാതീയമായ അധിക്ഷേപവുമാണ് മരണകാരണമെന്നാരോപിച്ച് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും വക്കത്തെ സ്‌കൂളിലെ ജീവനക്കാരായിരുന്നു. 

വ്യത്യസ്ത സമുദായങ്ങളില്‍ പെട്ടവരായിരുന്ന ഇരുവരും നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. ദമ്പതികളുടേത് പ്രേമ വിവാഹമായിരുന്നു. ഇവര്‍ക്ക് മൂന്നു വയസുള്ള ഒരു മകനുണ്ട്. പട്ടികജാതിയില്‍പെട്ട രഞ്ജിനിയെ സുനു ജാതിപറഞ്ഞ് ആക്ഷേപിക്കുന്നതും പതിവാണെന്ന് പൊലീസിന് കൈമാറിയ പരാതിയിലുണ്ട്. 

News,Kerala,State,Thiruvananthapuram,Found,Dead,Local-News,Arrest, Husband,Complaint,Family,Police, 3 Months pregnant woman found dead hanged; Youth arrested


ചന്ദ്രന്‍-ഓമന ദമ്പതികളുടെ മകളാണ് രഞ്ജിനി. മൃതദേഹം തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News,Kerala,State,Thiruvananthapuram,Found,Dead,Local-News,Arrest, Husband,Complaint,Family,Police, 3 Months pregnant woman found dead hanged; Youth arrested




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?