Wild Elephant | നടുറോഡില്‍ വാഹനത്തിന് മുന്നില്‍ കാട്ടാനയ്ക്ക് സുഖ പ്രസവം; ശാന്തരായി കാവല്‍നിന്ന് ആനക്കൂട്ടം


മറയൂര്‍: (www.kvartha.com) നടുറോഡില്‍ വാഹനത്തിന് മുന്നില്‍ കാട്ടാനയ്ക്ക് സുഖ പ്രസവം. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന നോര്‍ത്തേന്‍ ഔട്ലെറ്റ് പാതയിലെ ജല്ലിമലയ്ക്കും ചമ്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്താണ് അവിസ്മരണീയ സംഭവം. 

തിങ്കള്‍ പുലര്‍ചെ അഞ്ചിനാണ് സംഭവം. മറയൂരില്‍ നിന്നും തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിലേക്ക് പച്ചക്കറി കയറ്റാന്‍ പോയ വാഹനത്തിന് മുന്നിലാണ് പിടിയാന കുഞ്ഞിന് ജന്‍മം നല്‍കിയത്. വാഹനത്തിന് മുന്നില്‍ കാട്ടാനക്കൂട്ടം മാറാതെ നിന്നതോടെയാണ് വാഹനത്തിലുള്ളവര്‍ക്ക് സംഭവം മനസിലായത്. 

News,Kerala,State,Idukki,Elephant,Wild Elephants,Birth,Road, Wild elephant gave birth to child on road


മറ്റു വാഹനങ്ങള്‍ ഈ ഭാഗത്തേക്ക് കടന്നുപോകാതെ ശ്രദ്ധിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടവും ശാന്തരായി നിന്നു. കാട്ടാനക്കൂട്ടം മാറുകയും പിന്നീടു പിടിയാന കുട്ടിയാനയെ കാട്ടിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോകുകയും ചെയ്ത ശേഷമാണു വാഹനങ്ങള്‍ കടന്നുപോയത്. ആനയുടെ പ്രസവത്തിന് രണ്ട് മണിക്കൂറോളമാണ് വഴി തടസപ്പെട്ടത്. 

Keywords: News,Kerala,State,Idukki,Elephant,Wild Elephants,Birth,Road,  Wild elephant gave birth to child on road

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?