WhatsApp New Feature | വായിക്കാത്ത സന്ദേശങ്ങൾ പ്രത്യേകം കാണാം; പുതിയ ഫീചറുമായി വാട്സ്ആപ്
വാഷിംഗ്ടൺ: (www.kvartha.com) വാട്സ്ആപ് അതിന്റെ ഉപയോക്താക്കൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിനായി നിരവധി മാറ്റങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി 'ഫിൽടർ' എന്ന ഫീചറാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിലൂടെ നിങ്ങൾക്ക് വായിക്കാത്ത ചാറ്റുകൾ പ്രത്യേകം തെരഞ്ഞെടുക്കാനാവും. ചില ബീറ്റാ പതിപ്പുകളിലും വെബ് പതിപ്പുകളിലും ഇത് ഇപ്പോൾ ലഭ്യമാണ്.
പുതിയ ഫീചറിലൂടെ ഇതുവരെ വായിക്കാത്ത എല്ലാ ചാറ്റുകളുടെയും ലിസ്റ്റ് കാണാൻ ഉപയോക്താക്കൾക്ക് കഴിയുമെന്ന് ഫീചറിന്റെ സ്‌ക്രീൻഷോർട് പങ്കിട്ടുകൊണ്ട് WABetaInfo റിപോർട് ചെയ്തു. വരും ആഴ്ചകൾക്കുള്ളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഫീചർ ലഭ്യമാക്കാൻ പദ്ധതിയിടുന്നു. ഇതിനായി ആപിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉപയോക്താക്കൾ ഉറപ്പാക്കേണ്ടതുണ്ട്.
കൂടാതെ 'അവതാർ' അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്സ്ആപ്. യുവാക്കളെ ആകര്‍ഷിക്കാന്‍ ഫേസ്ബുക് നേരത്തെ അവതരിപ്പിച്ചിരുന്ന ആനിമേറ്റഡ് പ്രൊഫൈല്‍ ഫീചർ ആണിത്. ഇത് ലഭ്യമാകുന്നതോടെ വാട്സ്ആപിൽ വീഡിയോ കോളുകൾ നടത്തുമ്പോൾ ഉപയോക്താക്കൾക്ക് അവതാറുകൾ ഉപയോഗിക്കാനും സ്റ്റികറായി ഉപയോഗിക്കാനും കഴിയും.
Keywords: Washington, USA, News, Top-Headlines, Whatsapp, Social-Media, Latest-News, WhatsApp releases 'unread chat filter' feature to some beta users.
Powered by Info News For You

Comments
Post a Comment