WhatsApp Latest Update | ഗ്രൂപുകളിൽ പുതിയ ഫീചറുമായി വാട്സ്ആപ്; ഉപയോക്താക്കൾക്ക് ഉടൻ തന്നെ ലഭ്യമാവും

കാലിഫോർണിയ: (www.kvartha.com) ഉപയോക്താക്കൾക്കായി വാട്സ്ആപ് ഉടൻ തന്നെ നിരവധി ഫീചറുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഗ്രൂപുകൾ വിട്ടുപോയവരുടെ ലിസ്റ്റ് എല്ലാ അംഗങ്ങൾക്കും കാണാനുള്ള ഫീചർ വാട്സ്ആപിൽ സമീപഭാവിയിൽ തന്നെ ലഭ്യമാക്കുമെന്ന് വാട്സ്ആപിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ട്രാക് ചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo റിപോർട് ചെയ്തു. ചില ബീറ്റാ പതിപ്പുകളിൽ ഇത് പരീക്ഷണ ഘട്ടത്തിലാണ്.
                    
WhatsApp Latest Update: Meta-owned app working on viewing a list of past participants in groups, International, News, Top-Headlines, Latest-News, Whatsapp, Featured, Report, US, California, Update.

ഗ്രൂപ് അഡ്മിൻമാരൊഴികെ മറ്റ് അംഗങ്ങളെ അറിയിക്കാതെ ഗ്രൂപിൽ നിന്ന് പുറത്തുപോകാനുള്ള ഫീചർ വാട്സ്ആപ് കൊണ്ടുവരുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ 'Past participants' എന്ന ഫീചർ ഉപയോഗിച്ച് എല്ലാ ഗ്രൂപ് അംഗങ്ങൾക്കും ആരാണ് ഗ്രൂപ് വിട്ടത് എന്ന് കാണാൻ കഴിയും. വെബ്‌സൈറ്റ് ഫീചറിന്റെ സ്‌ക്രീൻഷോടും പങ്കിട്ടു. ഗ്രൂപ് അംഗങ്ങൾക്ക് 'Search Past Participants' എന്ന പുതിയ ഓപ്‌ഷനിലൂടെ കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ ഗ്രൂപ് വിട്ട ആളുകളുടെ പേര് തിരയാനും കഴിയും. 60 ദിവസത്തിന് ശേഷം ഈ ലിസ്റ്റിൽ നിന്ന് മുൻ അംഗങ്ങളുടെ പേര് നീക്കം ചെയ്യുമെന്ന് റിപോർട് പറയുന്നു.

ചില ബീറ്റാ പതിപ്പുകളിലും വെബ് പതിപ്പുകളിലും വായിക്കാത്ത ചാറ്റുകൾ മാത്രം കാണാനുള്ള ഫീചർ വാട്സ്ആപ് അവതരിപ്പിച്ചിട്ടുണ്ട്. അതിനിടയിലാണ് മറ്റൊരു ഫീചറിനെ കുറിച്ച് വിവരം പുറത്ത് വരുന്നത്.

Keywords: WhatsApp Latest Update: Meta-owned app working on viewing a list of past participants in groups, International, News, Top-Headlines, Latest-News, Whatsapp, Featured, Report, US, California, Update.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?