WhatsApp Feature | ഇനി പ്രിയപ്പെട്ട ഇമോജി ഉപയോഗിച്ച് വാട്സ്ആപ് സന്ദേശങ്ങളോട് പ്രതികരിക്കാം; പുതിയ ഫീചർ വരുന്നു

വാഷിംഗ്ടൺ: (www.kvartha.com) മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസൻജറുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇമോജി പ്രതികരണങ്ങൾ നടപ്പിലാക്കാൻ വാട്സ്ആപ് ഏറെ സമയമെടുത്തു, ഒടുവിൽ ഈ ഫീചർ അടുത്തിടെ പുറത്തിറക്കി. എന്നാൽ ഇതിൽ കംപനി മുൻകൂട്ടി നിശ്ചയിച്ച ആറ് ഇമോജികൾ മാത്രമാണുള്ളത്. ഇത് പലരും ഒരു പോരായ്മയായി ചൂണ്ടിക്കാട്ടി.
  
Washington, USA, News, Top-Headlines, Whatsapp, Message, Social-Media, You can now respond to WhatsApp messages with your favourite emoji.

ഇപ്പോൾ ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് പ്രതികരിക്കുന്ന രീതി കൂടുതൽ മെച്ചപ്പെടുത്തുകയാണ് വാട്സ്ആപ്. അതായത് ഏത് സന്ദേശത്തോടും പ്രതികരിക്കാൻ നിങ്ങൾക്ക് ഏത് ഇമോജിയും ഉപയോഗിക്കാവുന്ന ഫീചർ ഉടൻ തന്നെ വാട്സ്ആപ് നടപ്പിലാക്കുമെന്നാണ് റിപോർട്. ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ് ആപുകളിൽ ഇത് പുറത്തിറക്കും.

മെറ്റാ സിഇഒ മാർക്ക് സകർബർഗ് പറയുന്നത് പ്രകാരം, വാട്സ്ആപ് ഉപയോക്താക്കൾക്ക് ഇമോജി പ്രതികരണങ്ങളുടെ കൂടെ പ്ലസ് ചിഹ്നവും ഉടൻ കാണാനാകും. അത് ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ഇമോജി തെരഞ്ഞെടുക്കാം. കൂടാതെ ഇമോജികൾ പെട്ടെന്ന് തെരഞ്ഞെടുക്കുന്നതിന് സെർച് ഓപ്‌ഷനും അതിൽ ഉണ്ടാവും. വാട്സ്ആപ് നൽകിയിട്ടുള്ളതല്ലാതെ മറ്റൊരു ഇമോജി ഉപയോഗിച്ച് പ്രതികരിക്കാൻ നിങ്ങൾ സന്ദേശം ടാപ് ചെയ്യുകയോ കുറച്ചുനേരം അമർത്തുകയോ ചെയ്‌താൽ ഉടൻ ഓപ്‌ഷനുകൾ കാണാം.

ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ഇപ്പോഴും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാലും ദൈനംദിന ആശയവിനിമയത്തിനായി വാട്സ്ആപ് ഉപയോഗിക്കുന്നതിനാലും ഈ സവിശേഷത പ്രത്യേകിച്ചും സഹായകരമാണ്. ടൈപ് ചെയ്തോ വോയ്‌സ് വഴിയോ മറുപടി അയയ്‌ക്കുന്നതിന് പകരം ഇമോജി വഴി സന്ദേശങ്ങളോട് എളുപ്പത്തിൽ പ്രതികരിക്കാനാവും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?